കെഎംസിസി ഖത്തര്‍ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിക്കു രൂപം നല്‍കി
Monday, October 26, 2015 7:46 AM IST
ദോഹ: കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍പ്പെട്ട ചെമ്മനാട് പഞ്ചായത്തിലെ ഖത്തറിലുള്ള കെഎംസിസി പ്രവത്തകര്‍ പുതിയ കമ്മിറ്റിക്കു രൂപം നല്‍കി.

പുതിയ ഭാരവാഹികളായി ഇല്യാസ് കീഴൂര്‍ (പ്രസിഡന്റ്), സാബിക്ക് ഒറവങ്കര, ഷാഫി തെക്കില്‍ (വൈസ് പ്രസിഡന്റുമാര്‍), എം.എ. ആഷി (ജനറല്‍ സെക്രട്ടറി), അബ്ദുള്‍ കരീം, ഹമീദ് കളനാട് (ജോ. സെക്രട്ടറിമാര്‍), റിയാസ് ഒറവങ്കര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

കെഎംസിസി ഖത്തര്‍ ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ പ്രഥമ കൌന്‍സില്‍ യോഗം ദോഹ സൂക്കിലെ ബൈ ബൈ ഹോട്ടലില്‍ ചേര്‍ന്നു. സത്താര്‍ മൌലവി പ്രാര്‍ഥന നടത്തി. ഉദുമ മണ്ഡലം പ്രസിഡന്റ് മജീദ് ചെമ്പരിക്ക പുതിയ കമ്മിറ്റി രൂപീകരണത്തിന്റെ ഉദേശ്യലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി മുന്നിട്ടിറങ്ങാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയും സ്ഥാനാര്‍ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നവമാധ്യമ സംവിധാനങ്ങളിലൂടെയും കുടുംബ സുഹൃത്തുക്കള്‍ വഴിയും മുന്നിട്ടിറങ്ങുവാന്‍ തീരുമാനിച്ചു.

റിയാസ് ഒരവങ്കര, ഗഫൂര്‍ കീഴൂര്‍, കെ.സി. സാബിക്, ഇല്യാസ് കീഴൂര്‍, ശിഹാബ് കീഴൂര്‍, കരീം ചെമ്പരിക്ക, ഹമീദ് കളനാട്, ഷാഫി തെക്കില്‍, എപ്പി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.എ. ആഷി നന്ദി പറഞ്ഞു.