ഡാളസില്‍ കാര്‍ അപകടത്തില്‍ മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ സംസ്കാരം 31-ന്
Monday, October 26, 2015 5:36 AM IST
ഡാളസ്: വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ഥിനി മീര തോമസിന്റെ (21) സംസ്കാര ചടങ്ങുകള്‍ ഒക്ടോബര്‍ 30, 31 തീയതികളില്‍ ഡാളസില്‍. കരോള്‍ട്ടണില്‍ താമസിക്കുന്ന തിരുവല്ല വളഞ്ഞവട്ടം പുത്തന്‍പുരയ്ക്കല്‍ സ്റീഫന്‍ തോമസ് (ബിജു)- റോസമ്മ തോമസ് (മണി) ദമ്പതികളുടെ മകളാണ്. മെറിന്‍ തോമസ് ഏക സഹോദരിയാണ്. പഠനത്തില്‍ സമര്‍ത്ഥയായ മീര ടെക്സസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റി ഫാര്‍മസി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു.

സ്റേറ്റ് ഹൈവേ 21-നു സമീപം പെയ്ജില്‍ ഒക്ടോബര്‍ 23-നു വെള്ളിയാഴ്ച വൈകിട്ട് ആറിനു മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സംഭവസ്ഥലത്തുവെച്ചു തന്നെ മീര മരിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ടെക്സസില്‍ വെള്ളിയാഴ്ച പെയ്ത കനത്ത മഴയില്‍ വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നി നിരവധി അപകടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

കരോള്‍ട്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മീര തോമസ്.

ഒക്ടോബര്‍ 30-നു വെള്ളിയാഴ്ച വൈകിട്ട് ആറിനു സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (1080 ണ ഖമരസീി ഞറ, ഇമൃീഹീി) പൊതുദര്‍ശനം നടക്കും. സംസ്കാര ശുശ്രൂഷകള്‍ ഒക്ടോബര്‍ 31-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലും തുടര്‍ന്നു ഫര്‍ണോക്സ് സെമിത്തേരിയില്‍ സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ 469 682 5487.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍