ഫാമിലി സണ്‍ഡേ: റൈറ്റ് റവ.ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ പള്ളിയില്‍
Monday, October 26, 2015 5:34 AM IST
ഡാളസ്: നവംബര്‍ ഒന്നിനു സെന്റ് പോള്സ്് മാര്‍ത്തോമ ചര്‍ച് ഫാമിലി സണ്‍ഡേ ആയി ആഘോഷിക്കുന്നു. പ്രസ്തുത ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്കു റൈറ്റ്.റവ. ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പ നേതൃത്വം നല്കും. അന്നേദിവസം ദിവസം എടുക്കുന്ന സ്തോത്രകാഴ്ച ഇന്ത്യയില്‍ നടത്തുന്ന മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഉപകരിക്കും. വരുമാനമുള്ള അംഗങ്ങളുടെ ഒരു ദിവസത്തെ വേതനമാണു ഈ ഉദ്യമത്തിലേക്കു പ്രതീക്ഷിക്കുന്നത്.

പ്രാര്‍ത്ഥനയോടും ഒരുക്കത്തോടും അന്നേ ദിവസം നടത്തുന്ന ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്ന് ഇടവക വികാരി റവ.ഷൈജു പി. ജോണ്‍ ഇടവക ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ