കൊല്ലം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
Saturday, October 24, 2015 8:24 AM IST
റിയാദ്: മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൊല്ലം പുത്തന്‍വിള മൈലാടന്‍ കുന്ന് ഇബ്രാഹിം കുട്ടിയുടെ മകന്‍ നിയാസ് (34) ആണ് മരിച്ചത്.

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച കുഴഞ്ഞു വീണതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരിച്ചു. ഏഴു വര്‍ഷമായി റിയാദില്‍ പെയിന്ററായി ജോലി ചെയ്തു വരികയായിരുന്നു. ഖബറടക്കം റിയാദില്‍ നടക്കും.

മാതാവ്: ജമീല. ഭാര്യ: ബീന. മക്കള്‍: അബിന്‍ ഷാ, അജ്മല്‍ ഷാ.

നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു ഷാജഹാന്‍ പോരുവഴി, നൂറുദ്ദീന്‍ കൊട്ടിയം, ഇസ്മായില്‍ കുഞ്ഞ്, നിസാര്‍ എന്നിവര്‍ സഹാത്തിനായി രംഗത്തുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍