'കിസ്വ' മൂന്നാംഘട്ട മംഗല്യ നിധി വിതരണം ചെയ്തു
Saturday, October 24, 2015 8:21 AM IST
കോട്ടപ്പുറം: പ്രവാസികളുടെ കൂട്ടായ്മയായ കോട്ടപ്പുറം ഇന്‍വെസ്റ്മെന്റ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കിസ്വ) നിര്‍ധനരായ സുമംഗലികള്‍ക്കു നല്‍കിവരാറുള്ള മംഗല്യ നിധിയുടെ മൂന്നാംഘട്ട വിതരണം കിസ്വ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നസീര്‍ കോട്ടപ്പുറത്തിന്റെ സാന്നിധ്യത്തില്‍ കോട്ടപ്പുറം ജമാഅത്ത് പ്രസിഡണ്ട് ഇ.കെ. കുഞ്ഞബ്ദുള്ള സാഹിബു, സെക്രട്ടറി ഇ.കെ. അബ്ദുള്‍ റഹ്മാന്‍ സാഹിബും ചേര്‍ന്നു നിര്‍വഹിച്ചു.

കിസ്വ കുവൈത്ത് എക്സിക്യൂട്ടീവ് അംഗങ്ങളായ അഷ്ക്കര്‍ കല്ലായി, സുനീര്‍ കോട്ടപ്പുറം, സാബിര്‍ പറമ്പത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍