ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഖണ്ഡ ജപമാലയും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Saturday, October 24, 2015 8:20 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഒക്ടോബര്‍ 29 നു (വ്യാഴം) വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന 48 മണിക്കൂര്‍ അഖണ്ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും 31 നു (ശനി) വൈകുന്നേരം ഏഴിനു വിശുദ്ധ കുര്‍ബാനയോടെ സമാപിക്കും. സമാപന ശുശ്രൂഷകള്‍ക്ക് മുഖ്യ രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ കാലഘട്ടങ്ങളില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതങ്ങളെ സഭ ഔദ്യോഗികമായും ശാസ്ത്രീയമായും പഠിച്ചിട്ടുളളതും അംഗീകരിച്ചിട്ടുളളതുമായ നൂറില്‍പരം അത്ഭുതങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. ദിവ്യകാരുണ്യത്തോടുളള ഭക്തിയും വിശ്വാസവും ആഴപ്പെടാന്‍ ഈ പ്രദര്‍ശനം സഹായിക്കുമെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. അമേരിക്കയില്‍ ഇദംപ്രദമമായി നടത്തുന്ന പ്രദര്‍ശനത്തില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ പോള്‍ ആലപ്പാട്ട് തുടങ്ങി നിരവധി വൈദികരും സിസ്റ്റേഴ്സും വിവിധ പളളികളില്‍ നിന്നുളള വിശ്വാസികളും പങ്കെടുക്കും.

രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെ പ്രദര്‍ശനം കാണുവാനുളള അവസരം ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോണിക്കുട്ടി പിള്ളവീട്ടില്‍