മാധ്യമരംഗത്ത് സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഒഴിവാക്കാന്‍ കഴിയില്ല: ജോര്‍ജ് കള്ളിവയലില്‍
Saturday, October 24, 2015 3:35 AM IST
ന്യൂയോര്‍ക്ക്: ഇന്നത്തെ കാലത്ത് മാധ്യമരംഗത്തുള്ള സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നായി മാറിയതായി ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യുറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ പറഞ്ഞു. ഇന്നു മിക്ക കാര്യങ്ങളും ജനങ്ങള്‍ അറിയുന്നതും ചര്‍ച്ച ചെയ്യുന്നതും സോഷ്യല്‍ മീഡിയയിലൂടെയാണ്. പലപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ലഭിക്കുന്നയിടമായും സോഷ്യല്‍ മീഡിയ മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയുടെ പ്രസക്തിയെക്കുറിച്ച് നിരവധി ഉദാഹരണങ്ങള്‍ സഹിതമാണ് അദ്ദേഹം വിശദമാക്കിയത്. ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ളബിന്റെ അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സില്‍ നടന്ന സെമിനാറില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സോഷ്യല്‍ മീഡിയ വന്നതോടുകൂടി ആളുകള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ ശരിതെറ്റുകളുണ്െടങ്കിലും ആളുകള്‍ ഇതിനെ ഏറ്റെടുത്തുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അരുണ്‍ ഗോപാലകൃഷ്ണന്‍ മോഡറേറ്ററായിരുന്ന സെമിനാറില്‍ സോഷ്യല്‍ മീഡിയയുടെ നന്മതിന്മകളെക്കുറിച്ചു വിശദമായ ചര്‍ച്ച നടന്നു.