ഡാളസ് വലിയപള്ളി ടാലന്റ് ഷോ ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും
Saturday, October 24, 2015 3:33 AM IST
ഡാളസ്: ഡാളസ് വലിയപള്ളി ടാലന്റ് ഷോ ഒക്ടോബര്‍ 24-നു ബാംഗ്ളൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാര്‍ സെറഫിം തിരുമേനി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകുന്നേരം അഞ്ചിനു സന്ധ്യാനമസ്കാരവും തുടര്‍ന്നു ആറിനു ടാലന്റ് ഷോയും നടക്കുന്നതാണ്.

വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, സെക്രട്ടറി ബിജി ബേബി, ട്രസ്റി ഷിബു മാത്യു, ടാലന്റ് ഷോ കോര്‍ഡിനേറ്റര്‍ ലജീത്ത് മാത്യു എന്നിവര്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം