ലാന മാധ്യമ സെമിനാര്‍ ഒക്ടോബര്‍ 31-ന്
Saturday, October 24, 2015 3:33 AM IST
ഡാിസ്: ഡാലസില്‍ നടക്കുന്ന ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന) യുടെ പത്താമത് ദേശീയ സമ്മേളനത്തില്‍ മാധ്യമ സെമിനാര്‍ നടക്കുന്നതാണ്. ഒക്ടോബര്‍ 31-നു ശനിയാഴ്ച ഉച്ചയ്ക്കുശേഷം 1.30-നു ആരംഭിക്കുന്ന സെമിനാറില്‍ അമേരിക്കയിലെ മലയാളം പ്രിന്റ്, ഇലക്ട്രോണിക് മീഡിയ പ്രതിനിധികളും, വാര്‍ത്താലേഖകരും പങ്കെടുക്കുന്നതാണ്. 'മാധ്യമങ്ങള്‍ സമൂഹത്തെ വളര്‍ത്തുന്നുവോ, തളര്‍ത്തുന്നുവോ?' എന്ന വിഷയത്തിലായിരിക്കും ചര്‍ച്ച നടക്കുക.

പങ്കെടുക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍: ഇന്ത്യാ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ് (മലയാളം പത്രം, ഇ മലയാളി), ജോസ് കണിയാലി (കേരളാ എക്സ്പ്രസ്) എന്നിവരും ജോര്‍ജ് കാക്കനാട്ട് (ആഴ്ചവട്ടം), അലക്സാണ്ടര്‍ തോമസ് (പ്രവാസി ന്യൂസ്), ജെ. മാത്യൂസ് (ജനനി), പ്രിന്‍സ് മാര്‍ക്കോസ് (അക്ഷരം), ജെയിംസ് കുരീക്കാട്ടില്‍ (ധ്വനി), ജോസ് പ്ളാക്കാട്ട് (ഇന്ത്യാ പ്രസ്ക്ളബ് നോര്‍ത്ത് ടെക്സസ് പ്രസിഡന്റ്, കൈരളി ടിവി), ഈശോ ജേക്കബ്, ജെയിന്‍ മുണ്ടയ്ക്കല്‍. മറ്റ് ചില മാധ്യമ പ്രവര്‍ത്തകരുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നതായി മോഡറേറ്റര്‍ ഏബ്രഹാം തോമസ് അറിയിച്ചു. മലയാള ഭാഷയേയും സാഹിത്യത്തേയും മാധ്യമങ്ങളേയും സ്നേഹിക്കുന്ന ഏവരേയും ഈ ചര്‍ച്ചയിലേക്ക് സ്വാഗതം. ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ലാന സമ്മേളനം നടക്കുന്നതു ഇര്‍വിംഗിലെ ഏട്രിയം ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്സിലാണ്. വിലാസം: 4600 വെസ്റ് എയര്‍പോര്‍ട്ട് ഫ്രീവേ, ഇര്‍വിംഗ്, ടെക്സസ് 75062.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം