ആര്‍എസ്സി സാഹിത്യോത്സവ്: ശാറ റെയില്‍ യൂണിറ്റ് ജേതാക്കള്‍
Friday, October 23, 2015 8:07 AM IST
റിയാദ്: യൂണിറ്റുതല കലാമത്സരങ്ങള്‍ പൂര്‍ത്തിയാക്കി പ്രൈമറി, ജൂണിയര്‍, സീനിയര്‍ മത്സരാര്‍ഥികള്‍ അമ്പതോളം ഇനങ്ങളില്‍ മാറ്റുരച്ച റിസാല സ്റഡി സര്‍ക്കിള്‍ ബത്ഹ സെക്ടര്‍ സാഹിത്യോല്‍സവ് സമാപിച്ചു.

ശാററെയില്‍, ദീര യൂണിറ്റുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഐസിഎഫ് സെന്‍ട്രല്‍ സെക്രട്ടറി ബഷീര്‍ മാസ്റര്‍ നാദാപുരം സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്സി റിയാദ് സോണ്‍ ചെയര്‍മാന്‍ ഷറഫുദ്ദീന്‍ നിസാമി വ്യക്തിഗത ചാമ്പ്യന്‍മാരെയും ജനറല്‍കണ്‍വീനര്‍ സലീം പട്ടുവം യൂണിറ്റു ജേതാക്കളെയും പ്രഖ്യാപിച്ചു. നവംബര്‍ ആദ്യ വാരത്തില്‍ നടക്കുന്ന സോണ്‍ സാഹിത്യോല്‍സവിന്റെ ബ്രോഷര്‍ ശാകിര്‍ അല്‍മാസിനു നല്‍കി പ്രകാശനം ചെയ്തു. ആര്‍എസ്സി നാഷണല്‍ കണ്‍വീനര്‍ ഷുക്കൂറലി ചെട്ടിപ്പടി, ഉമര്‍ പന്നിയൂര്‍, മുഹമ്മദ് കുട്ടി സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍