വെല്‍ഫയര്‍ കേരള കുവൈത്ത് ഇലക്ഷന്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു
Friday, October 23, 2015 8:06 AM IST
ഫഹാഹീല്‍: തദേശ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ വെല്‍ഫയര്‍ കേരള കുവൈത്ത് ഇലക്ഷന്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു.

ഫഹഹീല്‍ യൂണിറ്റി സെന്ററില്‍ നടന്ന പരിപാടിയില്‍ കേന്ദ്ര കമ്മിറ്റി അംഗം പി.പി. അബ്ദു റസാഖ് പാര്‍ട്ടിയുടെ ഇലക്ഷന്‍ നയങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്നു വിവിധ ജില്ലാ കമ്മിറ്റികള്‍ക്കു രൂപം നല്‍കുകയും കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുകയും ചെയ്തു.

ജില്ലാ കമ്മിറ്റി ഭാരവാഹികളായി മൊയ്തു (കാസര്‍ഗോഡ്), മജീദ് നരിക്കോടന്‍ (കണ്ണൂര്‍), റഷീദ് ഖാന്‍ (കോഴിക്കോട്), ഗിരീഷ് (വയനാട്), ബഷീര്‍ (മലപ്പുറം), നിയാസ് (തൃശൂര്‍), അബ്ദുറഹ്മാന്‍ (പാലക്കാട്), ദാസന്‍ (എറണാകുളം), ഹിദായത്തുള്ള (ആലപ്പുഴ), ശിബ്ലി (കോട്ടയം), ഹാരിസ് (ഇടുക്കി), അനിയന്‍ കുഞ്ഞ് (കൊല്ലം), സുനില്‍ (തിരുവനന്തപുരം), വിനോദ് പെരേര (പത്തനതിട്ട) എന്നിവരെ തെരഞ്ഞെടുത്തു.

മുഴുവന്‍ ജില്ലകളുടെയും കോ-ഓര്‍ഡിനേറ്ററായി ഷൌക്കത്ത് വളാഞ്ചേരിയെയും തെരഞ്ഞെടുത്തു. സെക്രട്ടറി സനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് അന്‍വര്‍ സയിദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി കൃഷ്ണ ദാസ് സ്വാഗതവും മജീദ് നരിക്കൊടാന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍