'പ്രവാസി ക്ഷേമനിധിയില്‍ ചേരുവാനുള്ള പ്രായം വര്‍ധിപ്പിക്കുക'
Friday, October 23, 2015 7:42 AM IST
ദമാം: കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന കേരള പ്രവാസി ക്ഷേമ നിധിയില്‍ യില്‍ ചേരുവാനുള്ള പ്രായം 60 വയസാക്കി വര്‍ധിപ്പിക്കണമെന്നു നവയുഗം സാംസ്കാരിക വേദി അല്‍കോബാര്‍ സിറ്റി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.

നിലവില്‍ ക്ഷേമ നിധിയില്‍ ചേരുവാനുള്ള ഉയര്‍ന്ന പ്രായം 55 വയസാണ്. തന്മൂലം ലക്ഷക്കണക്കിനു പ്രവാസികള്‍ക്കു പദ്ധതിയില്‍ ചേരുവാനുള്ള അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്. വിഷയത്തില്‍ കേരള സര്‍ക്കാരും പ്രവാസി വകുപ്പും അടിയന്തരമായി ഇടപെട്ടു പ്രശ്നത്തിനു പരിഹാരം കാണണം.

സമ്മേളനം നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയല്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ അന്‍വര്‍ അധ്യക്ഷത വഹിച്ചു. നവയുഗം അല്‍കോബാര്‍ മേഖല സെക്രട്ടറി എം.എ. വാഹിദ് കാര്യറ, രക്ഷാധികാരി അജിത് ഇബ്രാഹിം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ സുബി വര്‍മ പണിക്കര്‍, ബെന്‍സി മോഹന്‍ എന്നിവര്‍ സംസാരിച്ചു.

സമ്മേളനത്തില്‍ ഉണ്ണികൃഷ്ണന്‍ (യൂണിറ്റ് രക്ഷാധികാരി), കെ.ആര്‍. റോബി (പ്രസിഡന്റ്), ഹരികൃഷ്ണന്‍, പ്രശാന്ത് അമ്പാട്ട് (വൈസ് പ്രസിഡന്റുമാര്‍), അന്‍വര്‍ (സെക്രട്ടറി), അഷറഫ്, ഷിജിര്‍ (ജോ. സെക്രട്ടറിമാര്‍), റമീസ് അബ്ദുള്‍ ഖാദര്‍ (ട്രഷറര്‍) എന്നിവരെയും എക്സിക്യൂട്ടീവ് അംഗങ്ങളായി അബൂബക്കര്‍, ജയകുമാര്‍, അബ്ദുള്‍ കലാം എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം