മിസിസൌഗ കേരള അസോസിയേഷന്‍ ഫാന്‍സി ഡ്രസ്, പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു
Friday, October 23, 2015 7:36 AM IST
ഒന്റാറിയോ: മിസസൌഗ കേരള അസോസിയേഷന്‍ കുട്ടികള്‍കായി ഫാന്‍സിഡ്രസ് മത്സരവും പെയിന്റിംഗ് മത്സരവും സംഘടിപ്പിക്കുന്നു. നവംബര്‍ ഏഴിനു (ശനി) രാവിലെ രാവിലെ ഒമ്പതു മുതല്‍ 1342 ഏദന്‍ റോസ് പബ്ളിക് സ്കൂളിലാണു മത്സരം.

വിവിധ പ്രായ പരിധിയിലുള്ള കുട്ടികള്‍ക്കു പ്രത്യേകം പ്രത്യേകം മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള സൌകര്യമുണ്ടായിരിക്കും. അസോസിയേഷന്റെ വെബ്സൈറ്റിലൂടെ മത്സരാര്‍ഥികള്‍ക്കു മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ മത്സരദിവസം പ്രത്യേകം കൌണ്ടര്‍ സജ്ജമാക്കിയിട്ടുണ്ട്.

ഫാന്‍സി ഡ്രസ് മത്സരത്തിനു സബ് ജൂണിയര്‍ (ആറു വയസിനു താഴെ പ്രായം), ജൂണിയര്‍ (ആറു മുതല്‍ 10 വരെ), സീനിയര്‍ വിഭാഗത്തിലും (10 വയസു മുതല്‍ 16 വരെ) പെയ്ന്റിംഗ് മത്സരത്തിനു നാലു ഗ്രൂപ്പുകള്‍ ആയും ആണ് മത്സരം. ഗ്രൂപ്പ് വണ്‍: പ്രീ സ്കൂള്‍ മുതല്‍ ഗ്രേഡ് ഒന്നു വരെയും, ഗ്രൂപ്പ് രണ്ട്: ഗ്രേഡ് രണ്ടു മുതല്‍ അഞ്ചു വരെയും, ഗ്രൂപ്പ് മൂന്ന്: ഗ്രേഡ് ആറു മുതല്‍ എട്ടു വരെയും ഗ്രൂപ്പ് നാല്: ഗ്രേഡ് ഒമ്പതു മുതല്‍ 12 വരെയുമാണു മത്സരം.

വിവരങ്ങള്‍ക്ക്: ംംം.ാശശൈമൌൈഴമസലൃമഹമമീശെമശീിേ.രീാ, ഓണ്‍ലൈന്‍ രജിസ്ട്രേഷന് വു://ഴീീ.ഴഹ/യഠസ82ട, മെജോ സാം വര്‍ഗീസ് 647 825 6959.

റിപ്പോര്‍ട്ട്: ജയശങ്കര്‍ പിള്ള