നേപ്പിള്‍സില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ ദേവാലയം
Wednesday, October 21, 2015 7:10 AM IST
ഫ്ളോറിഡ: ഫ്ളോറിഡയിലെ നേപ്പിള്‍സിലും ഫോര്‍ട്ട് മയേഴ്സിലും താമസിക്കുന്ന കേരളത്തില്‍നിന്നുമുള്ള ക്രൈസ്തവ കുടുംബങ്ങള്‍ക്കായി സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സൌത്ത് വെസ്റ് ഫ്ളോറിഡ (ട. ങമ്യൃ’ കിറശമി ഛൃവീേറീഃ ഇീിഴൃലഴമശീിേ ീള ടീൌവേംല എഹീൃശറമ) എന്ന പേരില്‍ പുതിയ ഒരു ദേവാലയം ആരംഭിച്ചുകൊണ്ട് മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത കല്‍പ്പന പുറപ്പെടുവിച്ചു. ഒര്‍ലാന്‍ഡോ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക വികാരി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണത്തിനാണു പുതിയ കോണ്‍ഗ്രിഗേഷന്റെ ചുമതല.

പുതിയ കോണ്‍ഗ്രിഗേഷന്‍ അനുവദിച്ചതില്‍ അലക്സിയോസ് മാര്‍ യൂസേബിയോസിനെ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്‍ ഓഫ് സൌത്ത് വെസ്റ് ഫ്ളോറിഡയ്ക്കുവേണ്ടി സെക്രട്ടറി സഞ്ജയ് കുര്യന്‍ അഭിനന്ദിച്ചു.

എല്ലാ മാസത്തിലെയും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 8.30നു വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കഴിഞ്ഞ രണ്ട് മാസങ്ങളിലായി രണ്ടു സര്‍വീസുകള്‍ ഇവിടെ നടത്തിയിരുന്നു. 35 മൈല്‍ അകലെ ഫോര്‍ട്ട് മയേഴ്സില്‍ നിന്നു സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളായ ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇത് ഒരനുഗ്രഹമാണ്.

പള്ളിയുടെ വിലാസം: ടമശി ജമൌഹ അിശീേരവശമി ഛൃവീേറീഃ ഇവൌൃരവ, 2425 ഞശ്ലൃ ഞീമറ, ചമുഹല, എഘ 34120.

വിവരങ്ങള്‍ക്ക്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം 7703109050.