ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ അഞ്ചിന്
Tuesday, October 20, 2015 6:34 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ അഞ്ചിനു നടക്കും. ഡസ്പെയിന്‍സിലുള്ള മെയിന്‍ ഈസ്റ് ഹൈസ്കൂളില്‍ വൈകുന്നേരം അഞ്ചു മുതലാണു പരിപാടികള്‍.

ഷിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പരിപാടികളില്‍ പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കും.

ഷിക്കോഗോയിലെ 16 ദേവാലയങ്ങളില്‍നിന്നുമായി തിരുപ്പിറവിയുടെ സന്തോഷം വിളിച്ചറിയിക്കുന്ന ക്രിസ്മസ് ഗാനങ്ങളും സ്കിറ്റുകളും നൃത്തങ്ങളും നടക്കും. ചടങ്ങില്‍ എക്യുമെനിക്കല്‍ വോളിബോള്‍, ബാസ്കറ്റ്ബോള്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും നടക്കും.

ആഘോഷ പരിപാടികളുടെ വിജയത്തിനായി റവ. ബിനോയി ജേക്കബ് ചെയര്‍മാനായും ജോണ്‍സന്‍ കണ്ണൂക്കാടന്‍ കണ്‍വീനറായും ബെന്നി പരിമണം പ്രോഗ്രാം കണ്‍വീനറായും വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
തിരുപ്പിറവിയുടെ സന്ദേശവും സ്നേഹവും ഉള്‍ക്കൊള്ളാന്‍ ഏവരേയും എക്യുമെനിക്കല്‍ ക്രിസ്മസ് ആഘോഷ പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: റവ. ബിനോയ് പി. ജേക്കബ് 773 886 0479, ജോണ്‍സന്‍ കണ്ണൂക്കാടന്‍ 847 477 0564, ബെന്നി പരിമണം 847 306 2856.