'ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം വര്‍ഗീയഫസിസിറ്റ് ശക്തികള്‍ക്കുള്ള ഉത്തരമാകും'
Monday, October 19, 2015 8:16 AM IST
ദുബായി: വര്‍ത്തമാന രാഷ്ട്രീയ സമൂഹ്യ അന്തരീക്ഷത്തില്‍ കേരളത്തില്‍ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം ഇന്ത്യയിലെ വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ക്കുള്ള ഉത്തരമാകുമെന്ന് ദുബായി മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ അഭിപ്രായപെട്ടു.

കേരള പ്രവാസി ലീഗ് പ്രസിഡന്റ് സി.പി. ബാവഹാജി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദുബായി കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലങ്ങളിലെ രഷ്ട്രീയ സമവാക്യങ്ങളും ജയപരാജയ സാധ്യതകളും അവതരിപ്പിച്ചുകൊണ്ട് വിവധ മണ്ഡലങ്ങളിലെ പ്രതിനിധികളായി ഇബ്രാഹിം കുട്ടി തിരൂര്‍, ഹമീദ് ചെറുവല്ലൂര്‍, ഷബീര്‍ അലി മലപ്പുറം, സബാഹ് മങ്കട, ജലീല്‍ ടി.കെ. തവന്നൂര്‍,സലിം ബാബു താനൂര്‍,സൈതലവി തിരൂരങ്ങാടി,മുജീബ് കോട്ടക്കല്‍, ഷംസുദ്ദീന്‍ വള്ളിക്കുന്ന്, അമീന്‍ കരുവാരകുണ്ട്, നൌഫല്‍ വേങ്ങര, ശിഹാബ് ഏറനാട്, സകീര്‍ പെരിന്തല്‍മണ്ണ, അഷ്റഫ് കൊണ്േടാട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 'യെമന്‍ വി കെയര്‍' പദ്ധതിയിലേക്ക് വിവിധ മണ്ഡലങ്ങള്‍ പിരിച്ചെടുത്ത തുക ചടങ്ങില്‍ സംസ്ഥാന കമ്മിറ്റിക്കു മണ്ഡലം ഭാരവാഹികള്‍ കൈമാറി. കെഎംസിസി ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, ഭാരവാഹികളായ ആവയില്‍ ഉമ്മര്‍, ആര്‍.ഷുക്കൂര്‍,ഉസ്മാന്‍ തലശേരി, ജില്ലാ ഭാരവാഹികളായ മുസ്തഫ വേങ്ങര, ഇ.ആര്‍ അലി മാസ്റര്‍,അബൂബക്കര്‍ ബി.പി അങ്ങാടി, സിദ്ധിഖ് കാലൊടി, ജമാല്‍ മഞ്ചേരി, കുഞ്ഞുമോന്‍ എരമംഗലം, ഹംസു കാവണ്ണയില്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി നിഹ്മത്തുള്ള മങ്കട സ്വാഗതവും സെക്രട്ടറി ജലീല്‍ കൊണ്േടാട്ടി നന്ദിയും പറഞ്ഞു. ജാഫര്‍ വണ്ടൂര്‍ ഖിറാഅത്ത് നടത്തി.