കേളി ഫുട്ബോള്‍; രണ്ടാംവാര വിജയികള്‍ക്കു സമ്മാനം നല്‍കി
Monday, October 19, 2015 5:38 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടി റിയാദ് നസ്രിയ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ ഓക്ടോബര്‍ 16-നു വെള്ളിയാഴ്ച്ച നടന്ന എട്ടാമതു കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാമത്തെ ആഴചയിലെ രണ്ടു മത്സരങ്ങളില്‍ ഏറ്റവും നല്ല കളിക്കാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു സമ്മാനങ്ങള്‍ നല്‍കി. ഷിഫ അല്‍ജീസീറ അസീസിയ സോക്കറും റോയല്‍ എഫ്സിയും തമ്മില്‍ നടന്ന ആദ്യ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി അസീസിയ സോക്കറിന്റെ ഷബീര്‍ അലിയെ തെരഞ്ഞെടുത്തു. 

ഇസിയു ലൈന്‍ സൌദി അറേബ്യ യുണൈറ്റഡ് എഫ്സിയും ഒബയാര്‍ ട്രാവല്‍സ് ഒബയാറും തമ്മില്‍ നടന്ന രണ്ടാമത്തെ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി യുണൈറ്റഡ് എഫ്സിയുടെ നിഷാദിനെ തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ജീമാര്‍ട്ട് സ്പോണ്‍സര്‍ ചെയ്ത സമ്മാനം കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഹസന്‍കോയയും സുരേന്ദ്രനും നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍