ടെക്സസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റ്: എഫ്സിസി ചാമ്പ്യന്മാര്‍
Saturday, October 17, 2015 8:38 AM IST
ഡാളസ്: ഡാളസില്‍ നടന്ന നാലാമത് ടെക്സസ് ഓപ്പണ്‍ കപ്പ് സോക്കര്‍ ടൂര്‍ണമെന്റില്‍ ഫുട്ബോള്‍ ക്ളബ് ഓഫ് കരോള്‍ട്ടന്‍ (എഫ്സിസി) ചാമ്പ്യന്മാരായി. ഫൈനലില്‍ ഡാളസ് ഡയനാമോസിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തിയാണ് എഫ്സിസി ജേതാക്കളായത്.

എഫ്സിസി പ്രസിഡന്റ് ജിനു സഖറിയ, സെക്രട്ടറി ഷിബു ഫിലിപ്പ്, ടൂര്‍ണമെന്റ് ഗ്രാന്‍ഡ് സ്പോണ്‍സര്‍ ജോജോ കോട്ടയ്ക്കല്‍, ഷിനു പുന്നൂസ്, ഷിജു ഏബ്രഹാം, ജോര്‍ജ് അഗസ്റിന്‍ തുടങ്ങിവര്‍ ചേര്‍ന്നു വിജയികള്‍ക്കുള്ള ട്രോഫി സമ്മാനിച്ചു.

മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി എഫ്സിസിയുടെ സഞ്ജയ് ജോസഫ് കരസ്ഥമാക്കി. ഡാളസ് ഡയനാമോസിന്റെ നിക്കി ജോര്‍ജ് ഏഴു ഗോള്‍ സ്കോര്‍ ചെയ്തു ടൂര്‍ണമെന്റിലെ കൂടുതല്‍ ഗോള്‍ നേടുന്ന കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് ട്രോഫി നേടി. മികച്ച ഡിഫന്‍ഡര്‍ ആയി മന്‍ജേഷ് ചാക്കോ (എഫ്സിസി), മികച്ച ഗോളിയായി പ്രദീപ് ഫിലിപ്പ് (എഫ്സിസി) എന്നിവരും മികവിനുള്ള മറ്റു വ്യക്തിഗത ട്രോഫികള്‍ സ്വന്തമാക്കി.

ടൂര്‍ണമെന്റില്‍ ഡാളസ്, ഹൂസ്റണ്‍, ഒക്ലഹോമ, ഷിക്കാഗോ എന്നിവടങ്ങളില്‍ നിന്നായി ഒമ്പതു ടീമുകളാണ് പങ്കെടുത്തത്. ഒക്ലഹോമ കൈരളി എഫ്സിയും ഹൂസ്റണ്‍ സ്ട്രൈക്കേഴ്സുമാണ് സെമിയില്‍ പുറത്തായ ടീമുകള്‍.

ജോജോ കോട്ടയ്ക്കല്‍ (ജോജോ കാര്‍ സര്‍വീസ്) ടൂര്‍ണമെന്റിന്റെ ഗ്രാന്‍ഡ് സ്പോണ്‍സര്‍ ആയിരുന്നു. ഷിനു പുന്നൂസ് എക്സ്പ്രസ് കെയര്‍ ഫാര്‍മസി , നെക്സ്റ് ലെവല്‍ ടാക്സ് എന്നിവര്‍ ഗോള്‍ഡ് സ്പോണ്‍സര്‍മാരായിരുന്നു.

ജിനു സഖറിയ (പ്രസിഡണ്ട്), ഷിബു ഫിലിപ്പ് (സെക്രട്ടറി), മന്‍ജേഷ് ചാക്കോ (ട്രഷറര്‍) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ടൂര്‍ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍