ഹിജ്റ അനുസ്മരണം സംഘടിപ്പിച്ചു
Saturday, October 17, 2015 8:32 AM IST
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൌണ്‍സില്‍ കേന്ദ്ര കമ്മിറ്റി ഹിജ്റ അനുസ്മരണം സംഘടിപ്പിച്ചു. ചെയര്‍മാന്‍ നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷംസുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുഹമ്മദലി ഫൈസി മുഖ്യ പ്രഭാഷണം നടത്തി.

ശത്രുക്കളുടെ ക്രൂരമായ അക്രമങ്ങള്‍ക്ക് വിധേയരായ പ്രവാചകരും സ്വഹാബത്തും വിശ്വാസ സംരക്ഷണത്തിനുവേണ്ടി സ്വന്തം നാടും വീടും സമ്പത്തും വിട്ടേച്ച് മക്കയില്‍ നിന്ന് മദീനയിലേക്ക് പാലായനം ചെയ്തതിന്റെ ദീപ്തമായ സ്മരണകളാണ് ഹിജ്റ അനുസ്മരണത്തിലൂടെ നമ്മിലേക്ക് കടന്നു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക് രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനു നിമിത്തമായ ഹിജ്റക്കുശേഷം മക്കയില്‍ നിന്ന് മദീനയിലേക്കെത്തിയ മുഹാജിറുകളുടേയും അന്‍സാറുകളുടേയും ഇടയില്‍ പ്രവാചകന്‍ (സ്വ) ഉണ്ടാക്കിയ ബന്ധം ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഇസ്ലാമിക സാഹോദര്യത്തിന്റെ പവിത്രതയെ പ്രകടമാക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. അബ്ദുള്‍ ഗഫൂര്‍ ഫൈസി സ്വാഗതവും ഹംസ ദാരിമി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍