ജൂലിയന്‍ കാസ്ട്രോ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുമെന്നു സൂചന
Friday, October 16, 2015 6:09 AM IST
സാന്‍അന്റോണിയൊ: സൌത്ത് ടെക്സസ് സിറ്റി മുന്‍ മേയറും ഹൌസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് സെക്രട്ടറിയുമായ ജൂലിയന്‍ കാസ്ട്രൊ (41) വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുവാന്‍ സാധ്യതയുണ്െടന്ന് ഡമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹില്ലരി ക്ളിന്റന്‍ സൂചന നല്‍കി. സാന്‍ അന്റോണിയായില്‍ ആദ്യമായി ലാറ്റിനൊ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഹില്ലരി. ലാറ്റിനൊ വിഭാഗത്തിന്റെ ശക്തനായ നേതാവാണ് കാസ്ട്രൊ.

കഴിഞ്ഞ ദശാബ്ദങ്ങളായി ലാറ്റിനൊ വോട്ടര്‍മാരുടെ സംഖ്യ വര്‍ധിച്ചുവരിക യാണെന്നും 2012 പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 11.2 മില്യണ്‍ ലാറ്റിനോ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തിയത്. ഒബാമയുടെ വിജയം ഉറപ്പാക്കിയെന്നുമാണ് ഹിസ്പാനിക്ക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ മാര്‍ക്ക് ലോപ്പസ് അവകാശപ്പെടുന്നത്.

ഞാന്‍ ഒരു വൈസ് പ്രസിഡന്റിനെ തിരയുകയാണെന്നു കാസ്ട്രൊയെ ചൂണ്ടിക്കാട്ടി ലാറ്റിനൊ വോട്ടര്‍മാരോടു ഹില്ലരി പറഞ്ഞത് ഹര്‍ഷാരവത്തോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്.

ഹില്ലരി ക്ളിന്റന്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി സാന്‍ അന്റോണിയായില്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് ലാറ്റിനൊ വിഭാഗത്തില്‍പ്പെട്ടവര്‍ കൊടികളും പ്ളാക്കാര്‍ഡുകളുമായി സ്വീകരിക്കുവാനെത്തിയിരുന്നു. ഹിസ് പാനിക്കില്‍ പ്രസംഗം ആരംഭിച്ചത് വോട്ടര്‍മാരെ ആവേശഭരിതരാക്കി.

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ ഉദിച്ചുയരുന്ന ഒരു വെളളി നക്ഷത്രമായാണ് കാസ്ട്രോയെ ഹില്ലരി വിശേഷിപ്പിച്ചത്. ലാറ്റിനൊ വോട്ടു നേടുന്നതിനുളള ഹില്ലരിയുടെ ഒരു തന്ത്രമാണോ ഇതെന്ന് പ്രൈമറി കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍