ഫിലഡല്‍ഫിയായില്‍ കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് വര്‍ണാഭമായി
Friday, October 16, 2015 5:25 AM IST
ഫിലഡല്‍ഫിയ: ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം അസോസിയേഷന്റെ 15-ാമതു ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഒക്ടോബര്‍ മൂന്നിനു ക്രിസ്റല്‍ ബാങ്ക്വറ്റ് ഹാളില്‍ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ നടന്നു.സമൂഹത്തിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കും സഹായ ഹസ്തങ്ങള്‍ നല്‍കി വരുന്ന കോട്ടയം അസോസിയേഷന്റെ ചാരിറ്റി ബാങ്ക്വറ്റ് കുര്യന്‍ രാജന്റെ (പ്രസിഡന്റ്) അധ്യക്ഷതയില്‍ നടത്തി.

കോട്ടയം അസോസിയേഷന്റെ പെന്‍സില്‍വേനിയ സ്റ്റേറ്റ് അസംബ്ളിമാന്‍ സ്കോട്ട് പെട്രി മുഖ്യാതിഥിയായിരുന്നു. ഇതു പോലുളള കമ്യൂണിറ്റി മീറ്റിംഗുകള്‍ സമൂഹത്തിന്റെ വളര്‍ച്ചക്ക് ആവശ്യമാണെന്നും ആദ്യമായിട്ടാണ് ഇന്ത്യന്‍ സമൂഹത്തിന്റെ കമ്യൂണിറ്റി മീറ്റിങ്ങുകളില്‍ സംബന്ധിക്കുന്നതെന്നും മുഖ്യാതിഥി പറഞ്ഞു. അറുപതുകളുടെ തുടക്കത്തില്‍ അമേരിക്കയില്‍ എത്തുകയും ന്യൂജഴ്സി സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് സാമ്പത്തിക വിഭാഗത്തിന്റെ മുഖ്യ തലവനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കോട്ടയം സ്വദേശി സിറിയക്ക് തണ്ണികരി തന്റെ അമേരിക്കയിലെ ദീര്‍ഘനാളത്തെ ജീവിതാനുഭവങ്ങള്‍ പറയുകയും തിരക്കു പിടിച്ച പ്രവാസി ജീവിതത്തിനിടയിലും കാരുണ്യത്തിന്റെ സാന്ത്വനത്തിനായി മുന്‍ കൈ എടുക്കുന്ന കോട്ടയം അസോസിയേഷന്‍ പ്രവര്‍ത്തകരെ എത്ര പ്രശംസിച്ചാലും മതിവരില്ലയെന്നും പറഞ്ഞു.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ചു തന്റേതായ ജീവിതാനുഭവങ്ങളിലൂടെ ഫാ. എം. കെ. കുര്യാക്കോസ് പറഞ്ഞു. കോട്ടയം അസോസിയേഷന്‍ മുന്‍ കാലങ്ങളില്‍ ചെയ്ത ചാരിറ്റി പ്രവര്‍ത്തനങ്ങളെ കുറിച്ചു ജോഷി കുര്യാക്കോസ് അറിയിച്ചു. മലയാളി സമൂഹത്തിലെ പുരോഗമനപരമായ നിരവധി പ്രവര്‍ത്തനങ്ങളെ മാനിച്ച് അറ്റോര്‍ണി ജോസ് കുന്നേലിനു കോട്ടയം അസോസിയേഷന്റെ കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് മുഖ്യാതിഥി നല്‍കി ആദരിച്ചു. താന്‍ ചെയ്തിട്ടുളള കാര്യങ്ങള്‍ വളരെ ചെറുതാണെന്നും ഇനിയും കിട്ടുന്ന അവസരങ്ങളിലൊക്കെയും തുടര്‍ന്നും ചെയ്യുമെന്നും ഈ അവാര്‍ഡ് നല്‍കി തന്റെ എളിയ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചതിന് കോട്ടയം അസോസിയേഷനോട് നന്ദി അറിയിക്കുന്നതായും മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ജോര്‍ജ് ഓലിക്കല്‍ (പമ്പ മലയാളി അസോസിയേഷന്‍), സുധ കര്‍ത്താ (പ്രസ് ക്ളബ്), തോമസ് പോള്‍ (ഫ്രണ്ട്സ് ഓഫ് തിരുവല്ല), സുരേഷ് നായര്‍ (ഫ്രണ്ട്സ് ഓഫ് റാന്നി) എന്നിവരും, മറ്റു നിരവധി പ്രമുഖ വ്യക്തികളും ആശംസകളര്‍പ്പിക്കുകയും, മാതൃകാ കര്‍ഷകനുളള കര്‍ഷകശ്രീ അവാര്‍ഡ് ജേതാവ് കുര്യാക്കോസ് ഏബ്രഹാമിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കോട്ടയം അസോസിയേഷന്റെ പിക്നിക്കിലെ മത്സര വിജയികള്‍ക്കുളള സമ്മാനങ്ങള്‍ തദവസരത്തില്‍ വിതരണം ചെയ്തു. ജോസഫ് മാണി (വൈസ് പ്രസിഡന്റ്) ബാങ്ക്വറ്റിന്റെ സ്പോണ്‍സേഴ്സിനെ വേദിയില്‍ പരിജയപ്പെടുത്തുകയും മാത്യു ജോഷ്വ (ജന. സെക്രട്ടറി) നന്ദി പറയുകയും, ജോബി ജോര്‍ജ് എംസിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.

പ്രശസ്ത ഗായകന്‍ റോഷന്‍ മാമ്മന്‍, ഗായിക കാര്‍ത്തിക ഷാജി, സാബു പാമ്പാടി, പ്രശസ്ത യുവ ഗായിക ജസ് ലിന്‍ സാബു തുടങ്ങിയവര്‍ ശ്രുതി മധുരമായ ഗാനങ്ങളാലപിച്ചു. തുടര്‍ന്ന് ഡിന്നറും ഉണ്ടായിരുന്നു.

ജോണ്‍ പി. വര്‍ക്കി, മാത്യു ഐപ്പ്, സാബു ജേക്കബ്, ജീമോന്‍ ജോര്‍ജ്, ഏബ്രഹാം ജോസഫ്, ജയിംസ് അന്ത്രയോസ്, ബെന്നി കൊട്ടാരത്തില്‍, രാജു കുരുവിള, വര്‍ക്കി പൈലോ, സാജന്‍ വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മറ്റി ബാങ്ക്വറ്റിന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : ംംം.സീമ്യേേമാമീരശമശീിേ.ീൃഴ

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്