റിസാല സ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 16ന്
Thursday, October 15, 2015 8:11 AM IST
ദുബായി: പ്രവാസഭൂമിയില്‍ സര്‍ഗാത്മകതയുടെ പുത്തന്‍ പ്രതീക്ഷകള്‍ക്കു നിറം പകരുന്ന ഇസ്ലാമിക കലാമാമാങ്കമായ റിസാല സ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവിന്റെ റാസ് അല്‍ ഖോര്‍ സെക്ടര്‍ തല മത്സരങ്ങള്‍ ഒക്ടോബര്‍ 16നു (വെള്ളി) നടക്കും.

രാവിലെ ഒമ്പതു മുതല്‍ റാഷിദിയ ബോയ്സ് സ്കൂളില്‍ നടക്കുന്ന പരിപാടി മുഹമ്മദ് കുഞ്ഞ് സഖാഫി കണ്ണപുരം ഉദ്ഘാടനം ചെയ്യും. ചെയര്‍മാന്‍ സഅദുദ്ദീന്‍ സഅദി അധ്യക്ഷത വഹിക്കും. അലി മദനി, ബഷീര്‍ ഹാജി അവീര്‍, ഹക്കീം ഹാജി കല്ലാച്ചി, നജ്മുദ്ദീന്‍ പുതിയങ്ങാടി, ഷാഫി മാട്ടൂല്‍, അസീസ് ലത്തീഫി, മഹ്മൂദ് ഹാജി അണ്േടാണ, കെ.എ. യഹ്യ ആലപ്പുഴ, ബഷീര്‍ മുസ്ലിയാര്‍, മുസ്തഫ സഖാഫി, റാസിഖ് മാട്ടൂല്‍, ഹനീഫ സഖാഫി എന്നിവര്‍ സംബന്ധിക്കും.

പ്രൈമറി, ജൂണിയര്‍, സെക്കന്‍ഡറി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായി 49 ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും. റാഷിദിയ, അവീര്‍, ഇന്റര്‍നാഷനല്‍ സിറ്റി, ഖവാനീജ്, മിര്‍ദിഫ് തുടങ്ങിയ ഏഴു യൂണിറ്റ് മത്സരങ്ങളിലെ വിജയികളായ ഇരുന്നൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കും. വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന സംഗമം പ്രമുഖ സാഹിത്യകാരനും പൂങ്കാവനം കുടുംബ മാസിക എഡിറ്ററുമായ ഇബ്രാഹിം ടിഎന്‍ പുരം ഉദ്ഘാടനം ചെയ്യും. മുഹമ്മദലി പരപ്പന്‍പൊയില്‍, ശിഹാബ് തൂണേരി, അബ്ദുള്‍റഷീദ് സഖാഫി, എന്‍ജിനിയര്‍ നൌഫല്‍ കുളത്തൂര്‍, എന്‍ജിനിയര്‍ ഹുസ്നുല്‍ മുബാറക്, അബ്ദുസലാം ഇന്റര്‍നാഷനല്‍ സിറ്റി, ഷറഫുദ്ദീന്‍ എടപ്പാള്‍, ഇസ്മായില്‍ കൊടിഞ്ഞി, മുജീബ് ആര്‍ഇസി തുടങ്ങിയര്‍ സംബന്ധിക്കും. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ബുര്‍ദ ഇഷല്‍ നിലാവിനു യുഎഇയിലെ പ്രശസ്ത ഗായകനായ ശിഹാബുദ്ദീന്‍ ബാഖവി കാവുമ്പടി നേതൃത്വം നല്‍കും. കഥ, കവിത, രചന, പ്രബന്ധം, ചിത്രരചന, ജലച്ചായം, സ്പോട്ട് മാഗസിന്‍ തുടങ്ങിയ സ്റേജിതര മത്സരങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞു.

സെക്ടര്‍തല മത്സര വിജയികള്‍ ഒക്ടോബര്‍ 30നു (വെള്ളി) അല്‍ ഖിസൈസ് സ്കൂളില്‍ നടക്കുന്ന ദുബായി സോണ്‍ സാഹിത്യോത്സവില്‍ പങ്കെടുക്കും. കുടുംബത്തോടൊപ്പം പങ്കെടുക്കുന്നവര്‍ വിപുലമായ സൌകര്യം ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0559877587.