കെസ്റര്‍ സംഗീതസന്ധ്യ ഒക്ടോബര്‍ 17നു ന്യൂയോര്‍ക്കില്‍
Thursday, October 15, 2015 5:22 AM IST
ന്യൂയോര്‍ക്ക്: ക്രൈസ്തവ സംഗീതലോകത്തെ ഗായകന്‍ കെസ്റര്‍ ഒരുക്കുന്ന സംഗീതനിശ ഒക്ടോബര്‍ 17-നു ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കും. സഹൃദയ ക്രിസ്ത്യന്‍ ആര്‍ട്സിന്റെ ആഭിമുഖ്യത്തില്‍ ക്യൂന്‍സ് കമ്യൂണിറ്റി കോളജില്‍ (22205, 56വേ അ്ല, ആമ്യശെറല, ചഥ 11361 ) വൈകിട്ട് അഞ്ചിനു 'കെസ്റര്‍ ലൈവ്' ആരംഭിക്കും.

ഈ സീസണിലെ 'കെസ്റര്‍ ലൈവ്' സംഗീത പരിപാടിയുടെ സമാപനമായിരിക്കും ഇത്. അനുഗ്രഹീതമായ ഈ സംഗീതരാവിന്റെ ആത്മീയ ചൈതന്യം പ്രശോഭിപ്പിക്കാനായി ഗായകന്‍ ബിനോയി ചാക്കോ, സിസിലി ഏബ്രഹാം, സംഗീത സംവിധായകന്‍ സുനില്‍ സോളമന്‍ എന്നിവര്‍ ഒരുമിക്കുന്നു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ടിക്കറ്റുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തുനിന്നും ലഭിക്കുന്നതാണ്. വാഹനങ്ങള്‍ സൌജന്യമായി പാര്‍ക്കു ചെയ്യുന്നതിനുള്ള സൌകര്യം ഒരുക്കിയിരിക്കുന്നു. ആവേശകരമായ രീതിയില്‍ ടിക്കറ്റ് വില്‍പ്പന പുരോഗമിക്കുന്നു. അനുഗ്രഹമായി പെയ്തിറങ്ങുന്ന 'കെസ്റര്‍ ലൈവ്' സംഗീത പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ക്രിസ്ത്യന്‍ ആര്‍ട്സ് അംഗങ്ങള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലാജി തോമസ് (പ്രമോദ്) 516 849 0368, ജോജി ശാമുവേല്‍ (917 805 5290), ചാക്കോ മാത്യു (സണ്ണി) 917 578 4679, ജെയിംസ് അലക്സ് (917 692 0228), ജോമോന്‍ (516 644 6724).

റിപ്പോര്‍ട്ട്: ബെന്നി പരിമണം