ഹരാജ് ഏരിയ കെഎംസിസി തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഇന്ന്
Wednesday, October 14, 2015 6:29 AM IST
റിയാദ്: നവംബറില്‍ നടക്കുന്ന ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിന്റെ ഭാഗമായി ഹരാജ് ഏരിയ കെഎംസിസി തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 14നു (ബുധന്‍) രാത്രി 11.30 നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി നടക്കുന്ന യോഗം ഇന്ത്യന്‍ റസ്ററന്റിനു എതിര്‍വശമുള്ള ഹാളിലാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0567514692, 0564626756.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍