ഹൂസ്റണ്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റിക്കു പുതിയ സാരഥികള്‍
Wednesday, October 14, 2015 5:29 AM IST
ഹൂസ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റി ഓഫ് ഹൂസ്റണിന്റെ 2015-16 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി റവ. സഖറിയ പുന്നൂസ് കോര്‍എപ്പിസ്കോപ്പ (പ്രസിഡന്റ്), ഫാ. ഏബ്രഹാം സഖറിയ (വൈസ് പ്രസിഡന്റ്), ഡോ. അന്ന കെ. ഫിലിപ്പ് (സെക്രട്ടറി), റോബിന്‍ ഫിലിപ്പ് (ട്രഷറര്‍), റവ. കൊച്ചുകോശി ഏബ്രഹാം (പബ്ളിക് റിലേഷന്‍സ് ഓഫീസര്‍), മോസസ് പണിക്കര്‍ (പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍), തോമസ് വൈക്കത്തുശേരില്‍ (ഓഡിറ്റര്‍), റവ. ഫാ. വില്‍സണ്‍ ആന്റണി (യൂത്ത് പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.

സെപ്റ്റംബര്‍ 29നു വൈകുന്നേരം ഏഴിനു സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തില്‍ പ്രസിഡന്റ് ഫാ. എം.ടി. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. റവ. സഖറിയ പുന്നൂസ് കോര്‍ എപ്പിസ്കോപ്പ പ്രാര്‍ഥന നടത്തി. ഡോ. അന്ന കെ. ഫിലിപ്പ് സ്വാഗതവും റോബിന്‍ ഫിലിപ്പ് നന്ദിയും പറഞ്ഞു. ഫാ. ബിനു ജോസഫ് സമാപന പ്രാര്‍ഥന നടത്തി.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി