റവ. ഡോ. ഏബ്രഹാം മാര്‍ പൌലോസ് ഒക്ടോബര്‍ 15നു ഡാളസില്‍
Wednesday, October 14, 2015 5:26 AM IST
ഡാളസ്: മര്‍ത്തോമ സഭയുടെ ഡല്‍ഹി ഭദ്രാസനത്തിന്റെ ചുമതല വഹിക്കുന്ന റവ. ഡോ. ഏബ്രഹാം മാര്‍ പൌലോസ് ഒക്ടോബര്‍ 15നു (വ്യാഴം) യുണൈറ്റഡ് പ്രയര്‍ ഫെലോഷിപ്പ് സംഘടിപ്പിക്കുന്ന പ്രത്യേക യോഗത്തില്‍ പ്രസംഗിക്കും. കരോള്‍ട്ടണ്‍ മാര്‍ത്തോമ ചര്‍ച്ചില്‍ വൈകുന്നേരം ഏഴു മുതല്‍ രാത്രി ഒമ്പതു വരെയാണു യോഗം.

മര്‍ത്തോമ സഭയിലെ ട്രസ്റി അഡ്വ. പ്രകാശ് പി. തോമസ്, ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ലുധിയാനയില്‍നിന്നുളള ഡോ. രാജു ഏബ്രഹാം, ബ്രദര്‍ സാം ജോ. ദാസ് (ഡല്‍ഹി) എന്നിവരും യോഗത്തില്‍ സംബന്ധിക്കും. ജാതി മത ഭേദമെന്യെ ഏവരേയും യോഗത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സംഘാടകരായ ഷാജി രാമപുരം അലക്സ് അലക്സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഷാജി രാമപുരം 972 261 4221, അലക്സ് അലക്സാണ്ടര്‍ 214 289 9192.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍