പോലീസ് വാഹനങ്ങളില്‍ ഇന്‍ ഗോഡ് വി ട്രസ്റ് സ്റിക്കര്‍: ടെക്സസ് ഗവര്‍ണര്‍ പിന്തുണ പ്രഖ്യാപിച്ചു
Tuesday, October 13, 2015 6:54 AM IST
ഓസ്റിന്‍: ചൈല്‍ഡ്രസ് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങളില്‍ 'ഇന്‍ ഗോഡ് വി ട്രസ്റ്' സ്റിക്കര്‍ പതിപ്പിക്കുന്നതിനുളള സിറ്റി പോലീസ് ചീഫിന്റെ തീരുമാനത്തിനു ടെക്സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ടിന്റെ പിന്തുണ. ടെക്സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റണിനു ഗവര്‍ണര്‍ അയച്ച കത്തില്‍ പോലീസ് ചീഫിനു പിന്തുണ പ്രഖ്യാപിച്ചു. രാജ്യ സ്നേഹപ്രതീകമായി ഇത്തരം സ്റിക്കറുകള്‍ പതിപ്പിക്കുന്നതിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും ഗവര്‍ണര്‍ കത്തില്‍ വ്യക്തമാക്കി.

നാഷണല്‍ മോട്ടോ ആയ 'ഇന്‍ ഗോഡ് വി ട്രസ്റ്' ആദ്യം ചൈല്‍ഡ്രസ് പോലീസ് വാഹനങ്ങളിലാണ് പതിച്ചെങ്കിലും ഇതു നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു ഫ്രീഡം ഫ്രം റിലിജിയന്‍ ഫൌണ്േടഷന്‍ പോലീസ് ചീഫിനു നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പോലീസ് ചീഫ് ഈ ആവശ്യം തള്ളിയിരുന്നു.

1956 ജൂലൈ 30നാണ് അമേരിക്ക 'ഇന്‍ ഗോഡ് വി ട്രസ്റ്' നാഷണല്‍ മോട്ടോയായി അംഗീകരിച്ചത്. എന്നാല്‍ 1864 ല്‍ തന്നെ അമേരിക്കന്‍ നാണയത്തില്‍ ഈ വാക്യം ആലേഖനം ചെയ്യപ്പെട്ടിരുന്നു. വാല്യൂസ് ടെക്സസ് സംസ്ഥാനം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണു ടെക്സസ് വാല്യൂസ് പ്രസിഡന്റ് ജോനാഥന്‍ സ്റിക്കര്‍ പതിച്ചതിനെ അനുകൂലിച്ചു പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍