മാര്‍ത്തോമ യുവജസമ്മേളനത്തിനു സമാപനം
Tuesday, October 13, 2015 6:53 AM IST
സാന്‍ഫ്രാന്‍സിസ്കോ: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ യുവജന സഖ്യത്തിന്റെ 17-ാമത് ഭദ്രാസന യുവജന സമ്മേളനം ആത്മീയ ഉണര്‍വു നല്‍കി സമാപിച്ചു.

ഒക്ടോബര്‍ രണ്ടു മുതല്‍ നാലു വരെ സാന്‍ഫ്രാന്‍സിസ്കോ സിലിക്കണ്‍വാലി മാര്‍ത്തോമ ഇടവകയില്‍ നടന്ന സമ്മേളനം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. മാര്‍ത്തോമ യുവജന സഖ്യം പ്രസിഡന്റ് ജോസഫ് മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പാ, ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. ബിനു ശാമുവല്‍, റവ. ഏബ്രഹാം സ്കറിയ, റവ. ജയിംസ് മക്ഡൊണാള്‍ഡ് എന്നിവര്‍ പഠനങ്ങള്‍ക്കു നേതൃത്വം നല്‍കി.

ഭആഹീീാ ംവലൃല ്യീൌ മൃല ജഹമിലേറ’ എന്ന സമ്മേളന ചിന്താവിഷയം ആഴമായി പഠിക്കാനും പുതിയ ദര്‍ശനങ്ങള്‍ക്ക് രൂപം നല്‍കാനും മൂന്നു ദിവസത്തെ സമ്മേളനത്തിനു സാധിച്ചു.

ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍നിന്നായി യുവജന സഖ്യാംഗങ്ങളും വൈദികരും പങ്കെടുത്ത കോണ്‍ഫറന്‍സ് വൈവിധ്യങ്ങളായ പരിപാടികള്‍ കൊണ്ട് ആത്മീയ ജീവിതത്തിനു ചൈതന്യം സമ്മാനിച്ചു. ചിന്താവിഷയത്തെ അധീകരിച്ചുളള പഠനങ്ങള്‍, ചര്‍ച്ചകള്‍, ആരാധന, ടാലന്റ് ഷോ തുടങ്ങിയവ സമ്മേളനത്തിന്റെ അനുഗ്രഹത്തിനു ചൈതന്യമേകി. ഭദ്രാസന യുവജന സഖ്യത്തിന്റെ മുഖപത്രമായ യുവധാരയുടെ സമ്മേളന വിശേഷാല്‍ പതിപ്പ് കോണ്‍ഫറന്‍സിനോടനുബന്ധിച്ചു പ്രകാശനം ചെയ്തു. റവ. റോയ് മാത്യു, റവ. ഡെന്നിസ് ഏബ്രഹാം, റവ. ജോണ്‍ ഉമ്മന്‍, യുവജനസഖ്യം ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, അസംബ്ളി അംഗങ്ങള്‍, യുവജന സഖ്യം പൂര്‍വകാല പ്രവര്‍ത്തകര്‍, ഭദ്രാസന കൌണ്‍സില്‍, അസംബ്ളി അംഗങ്ങള്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.

ഭദ്രാസന യുവജന സഖ്യമായി നടത്തുന്ന ബോനില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ധനസഹായം വിവിധ യുവജനസഖ്യം ശാഖകള്‍ സമ്മേളനത്തില്‍ നല്‍കി. അടുത്ത സമ്മേളനത്തിനുആതിഥ്യം വഹിക്കുന്ന ഷിക്കാഗോ മാര്‍ത്തോമ യുവജന സഖ്യം ദീപശിഖ മാര്‍ തിയൊഡോഷ്യസില്‍ നിന്നും ഏറ്റുവാങ്ങി. സിലിക്കണ്‍വാലി മാര്‍ത്തോമ ഇടവക വികാരി റവ. ബിജു പി. സൈമണ്‍, റോബിന്‍ ചെളളിയില്‍, ടെനി കുര്യന്‍, ലിനേഷ് ജോണ്‍ എന്നിവര്‍ കോണ്‍ഫറന്‍സിന്റെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കി.

ഭദ്രാസന യുവജന സഖ്യം കൌണ്‍സില്‍ അംഗങ്ങളായ റവ. ബിനു ശാമുവല്‍, റെജി ജോസഫ്, മാത്യൂസ് തോമസ്, ലാജി തോമസ് എന്നിവര്‍ നന്ദി പറഞ്ഞു.

ഭദ്രാസന മീഡിയ കമ്മിറ്റിക്കുവേണ്ടി സക്കറിയ കോശി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ബെന്നി പരിമണം