ഫോക്കസ് ഒമ്പതാമത് വാര്‍ഷികം ആഘോഷിച്ചു
Tuesday, October 13, 2015 6:49 AM IST
കുവൈത്ത്: എന്‍ജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ മലയാളി കൂട്ടായ്മയായ ഫോക്കസ് (ഫോറം ഓഫ് കാഡ് യൂസേഴ്സ്) കുവൈത്ത് ഒമ്പതാമത് വാര്‍ഷികം ഖൈത്താന്‍ കാര്‍മല്‍ സ്കൂളില്‍ ആഘോഷിച്ചു.

ഉച്ചകഴിഞ്ഞു മൂന്നിനു ആര്‍ട്സ് കണ്‍വീനര്‍ എം.എന്‍. സലിം നിലവിളക്കു തെളിച്ചു കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വൈകുന്നേരം അഞ്ചിനു നടന്ന പൊതുസമ്മേളനം ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഫോക്കസ് പ്രസിഡന്റ് ബാബുക്കുട്ടി കെ. മാത്യു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സജീവ് കുമാര്‍ ഫോക്കസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുവൈത്തിലെ സാമൂഹിക പ്രവര്‍ത്തകന്‍ മനോജ് മാവേലിക്കരയേയും ഫോക്കസിന്റെ മുതിര്‍ന്ന അംഗങ്ങളായ ആര്‍. സുഗതന്‍, പി.ജി. സോമന്‍ പിള്ള എന്നിവരെ പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. ഫോക്കസ് കുടുംബത്തില്‍ നിന്നും പത്താം തരത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു.

2014-15 ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവച്ച എക്സിക്യൂട്ടീവ് അംഗം (തമ്പി ലൂക്കോസ് യൂണിറ്റ് 5), കണ്‍വീനര്‍ മുകേഷ് കാരയില്‍, യുണിറ്റ് ഒന്ന്), ജോയിന്റ് കണ്‍ വീനര്‍ (മുഹമ്മദ് റഷീദ് ,യുണിറ്റ് 2) എന്നിവര്‍ക്കും മോന്‍സി മാത്യു, സുനില്‍കുമാര്‍, ഡാനിയേല്‍ തോമസ് എന്നിവര്‍ ഉപഹാരം നല്‍കി.

ഫോക്കസ് 2015 സുവനീര്‍ ശ്രീവാസ്തവ സുവനീര്‍ കണ്‍വീനര്‍ മുഹമ്മദ് ഇഖ്ബാലിനു നല്‍കി പ്രകാശനം ചെയ്തു. മലയില്‍ മൂസക്കോയ, സാം പൈനുമൂട് എന്നിവര്‍ സംസാരിച്ചു. ഫെസ്റ് ജനറല്‍ കണ്‍വീനര്‍ കെ.ഡി. ജോഷി സ്വാഗതവും ട്രഷറര്‍ നിതിന്‍ കുമാര്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നു പ്രശസ്ത ഗായിക ചന്ദ്രലേഖ ഗന്ധര്‍വ സംഗീതം വിജയി പ്രവീണ്‍ വി. ദേവ് എന്നിവര്‍ നയിച്ച ഗാനമേളയും വിവിധ കലാപരിപാടികളും നടന്നു. അംഗങ്ങള്‍ക്കായി നടത്തിയ റാഫിള്‍ ഡാനിയേല്‍ തോമസിന്റെ നേതൃത്വത്തില്‍ നറുക്കെടുപ്പു നടത്തി. ഡിസില്‍വ ജോണ്‍ നന്ദി പറഞ്ഞു. ഷാജി തങ്കച്ചന്‍, ഷാജികുട്ടി, സിറാജുദ്ദീന്‍, രതീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍