മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന സഖ്യം വാര്‍ഷിക ധ്യാനം
Tuesday, October 13, 2015 6:48 AM IST
ഡാളസ്: ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാളസ് യുവജന സഖ്യത്തിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 16, 17 (വെള്ളി, ശനി) തീയതികളില്‍ വൈകുന്നേരം 6.30നു നടത്തുന്നു. സമാപന സമ്മേളനം ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ആയിരിക്കും നടക്കുക.

വേദശാസ്ത്ര പണ്ഡിതനായ ഡോ. തോമസ് ജോര്‍ജ് (ഫോര്‍ട്ട് കൊച്ചി) ആയിരിക്കും മുഖ്യ പ്രഭാഷണം നടത്തുന്നത്.

'കാഴ്ചയാലല്ല വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നത്' എന്ന വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണങ്ങളാണു മൂന്നു ദിവസങ്ങളായി നടക്കുക.

വിവരങ്ങള്‍ക്ക്: റവ. സജി പി.സി (വികാരി) 2144127951, റവ.മാത്യു സാമുവല്‍ (അസി.വികാരി) 9729757468, റീനി മാത്യു (കണ്‍വന്‍ഷന്‍ കണ്‍വീനര്‍) 8177450904, ജോബി ജോണ്‍ (യുവജന സഖ്യം സെക്രട്ടറി) 2142353888.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ