കലാലയ സുഹൃത്തുക്കള്‍ ഓണം ആഘോഷിച്ചു
Tuesday, October 13, 2015 6:46 AM IST
ദുബായി: കലാലയ കാല സുഹൃത്തുക്കളും മധുരനാരങ്ങ എന്ന മലയാള ചലച്ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് 'ഹിറ്റ് ഓണം' എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു.

സഹജീവികളോട് കരുണയുള്ളവര്‍ ആയിരിക്കണം നമ്മള്‍, പന്നിയിറച്ചി കഴിക്കണോ, പോത്തിറച്ചി കഴിക്കണോ, പച്ചക്കറി കഴിക്കണോ എന്നുള്ള വിവാദ ചര്‍ച്ചകളുടെ ഈ ലോകത്തില്‍ ഒന്നും കഴിക്കാനില്ലാത്തവരെക്കുറിച്ച് ചിന്ത നമുക്ക് വേണമെന്നു പുരസ്കാരം ഏറ്റുവാങ്ങി സംസാരിച്ച എഴുത്തുകാരി ഷെമി അഭിപ്രായപ്പെട്ടു. 'നടവഴികളിലെ നേരുകള്‍' എന്ന പ്രഥമ നോവലിലൂടെ മലയാളി വായനക്കാരുടെ മനസില്‍ ഇടം കണ്െടത്തിയ ഷെമി തന്റെ പുസ്തകത്തിന്റെ റോയല്‍റ്റി എക്കാലത്തേക്കും തെരുവിലെ അനാഥ ബാല്യങ്ങള്‍ക്കാണ്ു നല്‍കുന്നത് എന്ന പുണ്യപ്രവൃത്തിയാണ് ഷെമിയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.

ഗായിക എസ്. ജാനകിയെക്കുറിച്ച് അഭിലാഷ് പുതുക്കാട് എഴുതിയ എസ്. ജാനകി ആലാപനത്തിലെ 'തേനും വയമ്പും' എന്ന പുസ്തകത്തിന്റെ പ്രകാശനം അറബ് കവി ഡോ. ഷിഹാബ് ഗാനെം നിര്‍വഹിച്ചു. 25 വര്‍ഷം കൊണ്ട് അഞ്ഞൂറില്‍ പരം സിനിമകളില്‍ അഭിനയിച്ച സാദിക്കിനെ ആദരിച്ചു.

ബിജു മേനോന്‍, പാര്‍വതി രതീഷ്, നീരജ് മാധവ്, മിഥുന്‍ രമേശ്, പത്മരാജ് രതീഷ്, അപര്‍ണ നായര്‍, ജയ്സ് ജോസ്, ക്രിസ്, സംവിധായകന്‍ സുഗീത് എന്നിവരെയും മറ്റു അണിയറ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.

ഗായകരായ സുദീപ് കുമാര്‍, സിതാര, ദുര്‍ഗ വിശ്വനാഥ്, ശരത് എന്നിവരുടെ ഗാനവിരുന്നും നടന്നു. മിഥുന്‍, അര്‍ഫാസ്, ഡോണ എന്നിവര്‍ അവതാരകരായിരുന്നു.

നേരത്തെ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം, ഓണസദ്യ, ചെണ്ടമേളം, തിരുവാതിര കളി, മലയാളി മങ്ക, സാഫി സെന്‍ (സാബു മാവേലിക്കര) ന്റെ സാക്സഫോണ്‍ സോളോ എന്നിവ നടന്നു.

റിപ്പോര്‍ട്ട്: പോള്‍ ജോര്‍ജ്