കേളി ഫുട്ബോള്‍ ടൂര്‍ണമെന്റ്: സല്‍മാന്‍ മികച്ച കളിക്കാരന്‍
Monday, October 12, 2015 7:53 AM IST
റിയാദ്: റിയാദ് വില്ലാസ് വിന്നേഴ്സ് കപ്പിനും അല്‍മദീന റണ്ണര്‍അപ്പ് ട്രോഫിക്കും വേണ്ടി റിയാദ് നസ്രിയ അല്‍ ആസിമ ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ ഒക്ടോബര്‍ ഒമ്പതിനു (വെള്ളി) നടന്ന എട്ടാമത് കേളി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിലെ വ്യക്തിഗത വിജയികള്‍ക്കു സമ്മാനം നല്‍കി. ഉദ്ഘാടന മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത്ഇന്ത്യയുടെ സല്‍മാനു ജിമാര്‍ട്ട് സ്പോണ്‍സര്‍ ചെയ്ത സമ്മാനം കേന്ദ്രകമ്മിറ്റി അംഗം സുരേഷ് കണ്ണപുരം സല്‍മാനു നല്‍കി. ടൂര്‍ണമെന്റിലെ ആദ്യത്തെ ഗോള്‍ നേടിയ യൂത്ത് ഇന്ത്യയുടെ റിയാസിനു ഡബിള്‍ഹോഴ്സ് സ്പോണ്‍സര്‍ ചെയ്ത സ്വര്‍ണനാണയം സമ്മാനമായി ഡബിള്‍ഹോഴ്സ് മാനേജര്‍ നിജില്‍ തോമസ് റിയാസിനു നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍