ന്യൂജേഴ്സിയില്‍ 'ഋതു ബഹാര്‍' ഒക്ടോബര്‍ 25ന്
Monday, October 12, 2015 6:00 AM IST
ന്യൂജേഴ്സി: മയുര സ്കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 25നു (ഞായര്‍) 'ഋതു ബഹാര്‍' എന്ന സിംഫണി ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് ന്യൂ ജേഴ്സിയില്‍ അരങ്ങേറും. പരാമസിലുള്ള പരാമസ് കാത്തലിക് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5.30നാണു പരിപാടി അരങ്ങേറുക.

പരിപാടിയുടെ ഭാഗമായി ന്യൂജേഴ്സിയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിക്ക്ഓഫ് ചടങ്ങുകളില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പാറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫാ. ജേക്കബ് ക്രിസ്റി പറമ്പുകാട്ടില്‍ പ്രശസ്ത നര്‍ത്തകിയും മയൂര സ്കൂളിന്റെ ഡയറക്ടറുമായ ബിന്ധ്യ പ്രസാദിന്റെ കൈയില്‍ നിന്നും ടിക്കറ്റ് ഏറ്റു വാങ്ങി. നോര്‍ത്ത് ജേഴ്സിയില്‍ ഗ്രാന്‍ഡ് റസ്ററന്റില്‍ നടന്ന കിക്ക് ഓഫ് ചടങ്ങില്‍ സെബാസ്റ്യന്‍ ജോസഫ് ഹരികുമാര്‍ രാജന്റെ കൈയില്‍നിന്നും ടിക്കറ്റ് ഏറ്റു വാങ്ങി. എഡിസണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദിലീപ് വര്‍ഗീസ്, അനിയന്‍ ജോര്‍ജ്, ജിബി തോമസ്, റോയ് മാത്യു, മാലിനി നായര്‍, ജെ. പണിക്കര്‍, അലക്സ് മാത്യു, സ്വപ്ന രാജേഷ്, അജിത് ഹരിഹരന്‍, സഞ്ജു തോമസ്, സജി പോള്‍, മെഡ്സിറ്റി ഡയറക്ടറും ഇവന്റ് സ്പോണ്‍സറുമായ രാജു കുന്നത്ത്, പ്രഭു കുമാര്‍, രാജു പള്ളത്ത്, മധു രാജന്‍, അലക്സ് ജോണ്‍, ഗോപിനാഥന്‍ നായര്‍, സണ്ണി വാളിപ്ളാക്കന്‍ തുടങ്ങിയവര്‍ ടിക്കറ്റുകള്‍ ഏറ്റു വാങ്ങി.

ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകമുമായ പണ്ഡിറ്റ് രമേഷ് നാരായണിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നെത്തുന്ന അതുല്യകലാപ്രതിഭകള്‍ ഋതുബഹാറില്‍ പങ്കുചേരും. മട്ടന്നൂര്‍ ശങ്കരന്‍ മാരാര്‍, ചലച്ചിത്ര താരങ്ങളായ ജഗദീഷ്, രചന നാരായണന്‍കുട്ടി എന്നിവരും പരിപാടിയില്‍ അണിനിരക്കും. ഋതുബഹാറിന്റെ സംവിധായകന്‍ വിനോദ് മങ്കടയാണ്. പരിപാടിയുടെ ഗ്രാന്‍ഡ് സ്പോണ്‍സര്‍ അരുണ്‍ തോമസ് (പബ്ളിക് ട്രസ്റ് റിയാലിറ്റി ഗ്രൂപ്പ്). ഗോള്‍ഡ് സ്പോന്‍സര്‍ രാജു കുന്നത്ത് (മെഡ് സിറ്റി), വര്‍ഗീസ് തിരുവല്ല (ഒലിവ് ബില്‍ഡേഴ്സ്), ബാബു ജോസഫ് (മോര്‍ട്ട്ഗേജ് കണ്‍സള്‍ട്ടന്റ്), സില്‍വര്‍ സ്പോന്‍സര്‍ അലക്സ് ആന്‍ഡ് ആന്റണി (പ്ളാസ ഓട്ടോ ടെക്) സിത്താര്‍ പാലസ് എന്നീ സ്ഥാപനങ്ങളാണ്. സ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ് ഗ്രൂപ്പ് ആണ് ഇവന്റ് നടത്തിപ്പു ചുമതല ഏറ്റെടുത്തിരിക്കുന്നത്. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക് : ഹരികുമാര്‍ രാജന്‍ 9176797669, ബോബി തോമസ് 8628120606, ഷിജോ പൌലോസ് 2012389654, ജോസഫ് ഇടിക്കുള 2014215303, ഷിജു വര്‍ഗീസ് 9144867352, സിറിയക് കുര്യന്‍ 2017237997, അശ്വിന്‍ കുമാര്‍ 9143036842.

റിപ്പോര്‍ട്ട്: ഇടിക്കുള ജോസഫ്