സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ളബ് ഉദ്ഘാടനം ചെയ്തു
Monday, October 12, 2015 6:00 AM IST
കാലിഫോര്‍ണിയ: സിലിക്കണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ളബിന്റെ ഉദ്ഘാടനം (ചാര്‍ട്ടര്‍) ഹേവാര്‍ഡ് ഗോള്‍ഡന്‍ പീക്കോക്ക് ബാങ്കറ്റ് ഹാളില്‍ ലയണ്‍സ് ക്ളബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലിയോ മാസിയാസ് നിര്‍വഹിച്ചു. 30 ഓളം ലയണ്‍സ് ക്ളബ് അംഗങ്ങള്‍ ചാര്‍ട്ടര്‍ മെംബര്‍മാരായി സത്യപ്രതിജ്ഞ ചെയ്തു.

സിലിക്കണ്‍വാലി ഇന്ത്യന്‍ ലയണ്‍സ് ക്ളബിന്റെ ഓഫീസര്‍മാരായി ജയിംസ് വര്‍ഗീസ് (പ്രസിഡന്റ്), ബെന്‍സി അലക്സ് മാത്യൂസ് (വൈസ് പ്രസിഡന്റ്), ജോര്‍ജ് വര്‍ഗീസ് (സെക്രട്ടറി), സാബു പീറ്റര്‍(ട്രഷറര്‍), ഷാജി തോമസ് (മെംബര്‍ഷിപ്പ് ഡയറക്ടര്‍) എന്നിവരെ ലയണ്‍സ് ക്ളബ് പാസ്റ് ഗവര്‍ണര്‍ വിന്‍സ് ലിപിന്‍സ്കി പ്രഖ്യാപിച്ചു.

യോഗത്തില്‍ ഹേവാര്‍ഡ് സിറ്റി മേയര്‍ ബാര്‍ബറ ഹോളിഡേ മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് ക്ളബ് ഇന്റര്‍ നാഷനല്‍ പാസ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ലാറി ഡൈക്കസ്, മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലിന്‍ഡ ഗ്രിഫിന്‍സ്, സ്പോണ്‍സര്‍ ക്ളബ് പ്രസിഡന്റ് നെല്‍സന്‍ മോഷര്‍, മുന്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍ ഡോ. ബില്‍ എന്നിവര്‍ പ്രസംഗിച്ചു. ക്ളബ് പ്രസിഡന്റ് ജയിംസ് വര്‍ഗീസ് മറുപടി പ്രസംഗം നടത്തി. പരിപാടിയോടനുബന്ധിച്ചു കലാപരിപാടികളും റാഫിളും സദ്യയും നടന്നു.