നവയുഗം പ്രവര്‍ത്തകന്‍ ഷൈമാ രാജു വാഹനാപകടത്തില്‍ മരിച്ചു
Monday, October 12, 2015 5:12 AM IST
ദമ്മാം: നവയുഗം അല്‍ ഖോബാര്‍ മേഖലാ വൈസ് പ്രസിഡന്റ് തിരുവനന്തപുരം വലിയകട്ടക്കല്‍ സ്വദേശി ശ്രുതി ഭവനില്‍ ഷൈമാ രാജു(51) അല്‍ ഹസക്ക് സമീപം റിയാദ് റോഡില്‍വച്ചുണ്ടായ വാഹനാപകടത്തില്‍ അപകടത്തില്‍ മരിച്ചു. രാജു സഞ്ചരിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് റോഡില്‍ തെറിച്ചു വീണ രാജുവിന്റെ മേല്‍ പുറകെ വന്ന വാഹനം കയറുകയായിരുന്നു. മൃതദേഹം അല്‍ ഹസ കിംഗ് ഫഹദ് ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന ഭാര്യാ സഹോദരന്‍ രാജീവ് പരിക്കുകളോടെ രക്ഷപെട്ടു.

കഴിഞ്ഞ 30 വര്‍ഷമായി ഷൈമാ രാജു സൌദിയിലെ അല്‍ ഖോബാറില്‍ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തി വരുന്നു. ഷൈമാ വീഡിയോസ്, ഗ്രീന്‍ ഫൌണ്േടഷന്‍ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: ഷിജി രാജു, മക്കള്‍: ശ്രുതി അജിത്, സ്മിതാ രാജു, സ്മ്രിതാ രാജു. മരുമകന്‍ അജിത്. ഭാര്യയും രണ്ട് മക്കളും അല്‍ ഖോബാറില്‍ ഉണ്ട്. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം