ഡാളസില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു
Friday, October 9, 2015 5:52 AM IST
ഡാളസ്: ഡാളസില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. യുടി അര്‍ലിംഗ്ടോണ്‍ കോളജ് (ബിസിനസ് മാനേജ്മെന്റ് വിഭാഗം) വിദ്യാര്‍ഥി റിനോ അലക്സ് (24) ആണ് കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തെപറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പത്തനംതിട്ട നിരണം സ്വദേശിയായ സണ്ണി ആണു പിതാവ്. മാതാവ് ജെസി റാന്നി മന്ദമരുതി മടത്തിപ്പറമ്പില്‍ കുടുംബാംഗം. ഇവര്‍ കുടുംബസമേതം കുവൈത്തിലാണ്.

കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ സഫോക്ക് കൌണ്ടി കമ്യൂണിറ്റി കോളജ് വിദ്യാര്‍ഥി അനില്‍ ജോണ്‍ (18) വാഹനാപകടത്തില്‍ മരിച്ചിരുന്നു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ