'മഴവില്ല്' കല കുവൈറ്റ് ചിത്രരചന മത്സരം നവംബര്‍ 13ന്
Friday, October 9, 2015 5:03 AM IST
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍യി ചിത്രരചനാ മത്സരം 'മഴവില്ല് 2015' സംഘടിപ്പിക്കുന്നു. കുവൈറ്റിലെ ഇന്ത്യന്‍ സ്കൂളുകളിലെ കുട്ടികളില്‍ നിന്നും യഥാര്‍ഥ പ്രതിഭകളെ കണ്െടത്തുന്നതിനായുള്ള ചിത്രരചനാ മത്സരം. കിന്റര്‍ഗാര്‍ഡന്‍ (എല്‍കെജി & യുകെജി), സബ്ജൂനിയര്‍ (ക്ളാസ് ഒന്നു മുതല്‍ നാലു വരെ), ജൂനിയര്‍ (ക്ളാസ് അഞ്ച് മുതല്‍ എട്ട് വരെ), സീനിയര്‍ (ക്ളാസ് ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ) ഇങ്ങനെ നാലു വിഭാഗങ്ങളിലായാണു മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കാര്‍മല്‍ സ്കൂള്‍ ഖൈത്താനില്‍വച്ച് 2015 നവംബര്‍ 13ന് ഉച്ചകഴിഞ്ഞ് 1.30നു മത്സരങ്ങള്‍ ആരംഭിക്കും. ഫലപ്രഖ്യാപനം 2015 നവംബര്‍ 20-നു നടക്കും. ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കുന്ന സ്കൂളിന് 'മഴവില്ല് 2015 ട്രോഫി' സമ്മാനിക്കും. സമ്മാനദാനത്തിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്.

ംംം.സമഹമസൌംമശ.രീാ എന്ന വെബ്സൈറ്റ് മുഖേന രജിസ്ട്രേഷനായുള്ള ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. കൂടാതെ സ്കൂളുകള്‍ മുഖേനയും കലയുടെ ഭാരവാഹികള്‍ മുഖേനെയും മത്സരങ്ങള്‍ക്കായി രജിസ്റര്‍ ചെയ്യാവുന്നതാണ്. നവംബര്‍ അഞ്ചിന് രജിസ്ട്രേഷന്‍ അവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ പറയുന്ന നമ്പറുകളില്‍ കലയുടെ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. 9726 2978, 97817100, 66013891.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍