മുഹമ്മദ് ഇസ്മയിലിനു 'വിശ്വ ഹിന്ദി സമ്മാന്‍' പുരസ്കാരം
Thursday, October 8, 2015 8:00 AM IST
ദമാം: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ 'വിശ്വ ഹിന്ദി സമ്മാന്‍' പുരസ്കാരം ദമാം ഇന്ത്യന്‍ സ്കൂള്‍ അപ്പര്‍ പ്രൈമറി വിഭാഗം ഹെഡ്മാസ്റര്‍ മുഹമ്മദ് ഇസ്മയിലിനു സമ്മാനിച്ചു. ദേശിയ ഭാഷയായ ഹിന്ദിയുടെ ആഗോള പ്രചാരണത്തിനും സ്വീകാര്യതയ്ക്കും നല്‍കിയ സേവനത്തിനാണു പുരസ്കാരം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 20 ഇന്ത്യക്കാര്‍ക്കാണു പുരസ്കാരം ലഭിച്ചത്.

ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മൂന്നു ദിവസത്തെ ലോക ഹിന്ദി സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പുരസ്കാരം വിതരണം ചെയ്തു.

കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.കെ. സിംഗ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം