സേവികാസംഘം വാര്‍ഷിക കോണ്‍ഫറന്‍സിനു ന്യൂജേഴ്സിയില്‍ തുടക്കം
Thursday, October 8, 2015 5:23 AM IST
ന്യൂജേഴ്സി: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിനു കീഴില്‍ പതിനാറാമതു സേവികാസംഘം വാര്‍ഷിക കോണ്‍ഫറന്‍സിനു ഒക്ടോബര്‍ എട്ടിനു വ്യാഴാഴ്ച തുടക്കമാകും. വൈകുന്നേരം ന്യൂജേഴ്സിയിലെ വുഡ്ബ്രിഡ്ജ് റിനൈസന്‍സ് ഹോട്ടലില്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് തിരുമേനി ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.

ന്യൂജേഴ്സിയിലെ സെന്റ് സ്റീഫന്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ആണു ഇത്തവണ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. കോണ്‍ഫറന്‍സിന് എല്ലാവിധ അനുഗ്രഹങ്ങളും നല്കി സെന്റ് സ്റീഫന്‍സ് മാര്‍ത്തോമാ ചര്‍ച്ച് ഇടവക വികാരി റവ. ക്രിസ്റഫര്‍ ഡാനിയല്‍ ചടങ്ങുകളുടെ ചുക്കാന്‍ പിടിക്കുന്നു.

“ണീാലി ൌിശൂൌലഹ്യ റലശെഴിലറ മിറ റശ്ശിലഹ്യ രീാാശശീിൈലറ “ എന്ന തീം അടിസ്ഥാനമാക്കിയാണു ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ് നടത്തുന്നത്. അമേരിക്കയില്‍ കുടുംബങ്ങളെ ദൈവിക പാതയില്‍ നടത്താന്‍ സ്ത്രീകളുടെ പങ്കു വലുതാണെന്ന തിരിച്ചറിവില്‍നിന്ന് ആണ് വിപുലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ തീം കൈ കൊണ്ടിട്ടുള്ളത്.

ദൈവിക പ്രഭാഷണങ്ങള്‍, ഗാനശുശ്രുഷകള്‍, നിയമം, സാമ്പത്തികം, ആരോഗ്യ സെമിനാറുകള്‍ , ബൈബിള്‍ ക്വിസ്, മറ്റു കലാപരിപാടികള്‍ എന്നിവകൊണ്ട് വളരെ വ്യത്യസ്തവും സമ്പന്നവും ആയിരിക്കും ഇത്തവണത്തെ കോണ്‍ഫറന്‍സ്. പരിപാടികളുടെ വൈവിധ്യംകൊണ്ടും, പുതുമകള്‍ കൊണ്ടും ദൈവവിളിയുടെ അപൂര്‍വ ചൈതന്യം പരമാവധി അംഗങ്ങളിലേക്കു പകരാന്‍ ഇത്തവണ കോണ്‍ഫറന്‍സിന് കഴിയുമെന്നു കോണ്‍ഫറന്‍സ് കണ്‍വീനര്‍ ഷീബ ജോണ്‍സന്‍ അറിയിച്ചു.

അമേരിക്കയിലെയും കാനഡയിലെയും സേവികാ സംഘം പ്രവര്‍ത്തകരുടെ സജീവപങ്കാളിത്തം കൊണ്ട് രജിസ്ട്രേഷന്‍ വന്‍ വിജയം ആയിരിക്കുന്നതായി കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ഡോ. എലിസബത്ത് മാമന്‍ പ്രസാദും, സെക്രട്ടറി നീതി പ്രസാദും അറിയിച്ചു. പ്രമുഖ പ്രഭാഷകരായ ജയ എലിസബത്ത് സാമുവല്‍ (ചെന്നൈ), പ്രീണ മാത്യു (ഡാളസ് ) എന്നിവര്‍ മുഖ്യ പ്രാസംഗികര്‍ ആയിരിക്കും . ഒക്ടോബര്‍ 11 -ന് ഞായറാഴ്ച കോണ്‍ഫറന്‍സിനു തിരശീല വീഴും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം