റിങ്കു ചെറിയാന് ന്യൂയോര്‍ക്കില്‍ സ്വീകരണം ഒക്ടോബര്‍ എട്ടിന്
Wednesday, October 7, 2015 8:32 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് റിങ്കു ചെറിയാനു ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കുന്നു.

ഒക്ടോബര്‍ എട്ടിനു (വ്യാഴം) വൈകുന്നേരം ന്യൂയോര്‍ക്കിലെ ക്വീന്‍സിലുളള ടെയ്സ്റ് ഓഫ് കൊച്ചിന്‍ ഇന്ത്യന്‍ റസ്ററന്റില്‍ (2488 ഡിശീി ഠൌൃിുശസല, ആലഹഹലൃീലെ, ചഥ 11426) ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന റിങ്കുവിനെ സ്വീകരിക്കാന്‍ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന പത്തനംതിട്ട ജില്ലയിലെ സുഹൃത്തുക്കളും പ്രവര്‍ത്തകരും ഒരുങ്ങിക്കഴിഞ്ഞുവെന്നു സംഘാടകര്‍ അറിയിച്ചു.

കെപിസിസി നിര്‍വാഹക സമിതിയംഗം കൂടിയായ റിങ്കു ചെറിയാന്‍, മുന്‍ എംഎല്‍എ മൂഴിക്കല്‍ എം.സി. ചെറിയാന്റെയും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കെപിസിസി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാന്റെയും രണ്ടാമത്തെ മകനാണ്.

സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് : അനില്‍ മാത്യു (ന്യൂയോര്‍ക്ക്) 516 996 6065.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി