ഇന്ത്യന്‍ കോണ്‍സുലേറ്റ്: ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് അല്‍കോബാര്‍ നവോദയ
Wednesday, October 7, 2015 8:29 AM IST
അല്‍കോബാര്‍: സൌദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നയതന്ത്ര ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കാന്‍ ഇന്ത്യ ഗവണ്‍മെന്റ് തയാറാകണമെന്ന് അല്‍കോബാര്‍ നവോദയ ഏരിയ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.

റഹീം മടത്തറ പ്രവര്‍ത്തന റിപ്പോര്‍ട്ടും ത്യാഗരാജന്‍ വരവുചെലവു കണക്കും ജോര്‍ജ് വര്‍ഗീസ് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബഷീര്‍ വരോട്, നിധീഷ് മുത്തബലം, സുധീഷ് തൃപ്രയാര്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. വര്‍ഗീസ് കുര്യാക്കോസ്, ആനന്ദന്‍, വിജയന്‍ പെരിന്തല്‍മണ്ണ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി പ്രകാശന്‍ നെടുങ്കണ്ടി (പ്രസിഡന്റ്), ഷമല്‍ ഷാഹുല്‍ (സെക്രട്ടറി), മനോഹരന്‍ നായര്‍ (ട്രഷറര്‍) എന്നിവരടങ്ങിയ 37 അംഗ ഏരിയ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. റഹീം മടത്തറ സമ്മേളനത്തിനു സ്വാഗതവും ഷമല്‍ ഷാഹുല്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം