യെമന്‍ കേരളത്തിന് ഇസ്ലാമിക പൈതൃകം കൈമാറി: സയിദ് ബഷീറലി തങ്ങള്‍
Tuesday, September 29, 2015 8:39 AM IST
ദുബായി: കേരളത്തിലെ മുസ്ലിങ്ങള്‍ വിജ്ഞാനപരവും വിശ്വാസപരവുമായ കാര്യത്തില്‍ യെമന്‍ എന്ന രാജ്യത്തോട് കടപ്പെട്ടിരിക്കുകയാണെന്നും കേരളത്തിന് ഇസ്ലാമിക പൈതൃകം പകര്‍ന്നുനല്‍കിയ രാജ്യമാണു യെമന്‍ എന്നും പാണക്കാട് സയിദ് ബഷീറലി ശിഹാബ് തങ്ങള്‍.

യെമന്‍ എന്ന രാജ്യം ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എമിറേറ്റ്സ് റെഡ് ക്രസന്റുമായി സഹകരിച്ച് ദുബായി കെഎംസിസി നടത്തുന്ന കാമ്പയിനില്‍ എല്ലാവരും പങ്കാളികളാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, പി. ഉസ്മാന്‍ ഹാജി, അഷ്റഫ് കൊടുങ്ങല്ലൂര്‍ മുതലായവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍