എംഎസ്എം കോളജ് അലൂംനി കുവൈറ്റ് ചാപ്റ്റര്‍ ഓണാഘോഷം നടത്തി
Monday, September 28, 2015 7:04 AM IST
കുവൈത്ത്: എംഎസ്എം കോളജ് അലൂംനി കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ 25നു കുവൈത്ത് ഖൈത്താനിലെ രാജധാനി പാലസ് ഹോട്ടലില്‍ വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു. ചടങ്ങില്‍ എംഎംസ്എം കോളജിലെ പൂര്‍വവിദ്യാര്‍ഥിയും വ്യവസായ പ്രമുഖനുമായ ജയന്തന്‍ കുമാര്‍ അനന്തന്‍ പിള്ള മുഖ്യാതിഥിയായിരുന്നു.

മാവേലിയും വിശിഷ്ടാതിഥിളും വേദിയില്‍ എത്തിയതോടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. അവതാരക ലൂസിയ വില്ലിംസ്, കോളജിലെ പൂര്‍വ വിദ്യാര്‍ഥിയും ആദ്യകാല ക്രിക്കറ്റ് താരവും സുഹൃത്തുമായ മനോജ് കുമാറിന്റെ സ്മരണയോടുകൂടി ഓണ സംഗമത്തിന്റെ ചടങ്ങിലേക്ക് കടന്നു.

പ്രാര്‍ഥന ഗാനത്തോടുകൂടി നിലവിളക്കു തെളിച്ച് ആരംഭിച്ച പരിപാടിയില്‍ ട്രഷറര്‍ ശക്തി സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ബിനു അധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടിയുടെ കണ്‍വീനര്‍ മഞ്ജു റെജികുമാറിന്റെ പ്രവര്‍ത്തന മികവിന് അംഗീകാരമായി മുഖ്യാഥിതി പൊന്നാട അണിയിച്ചു ആദരിച്ചു. മുഖ്യാഥിതിയേയും വിശിഷ്ടാതിഥിയേയും പൂര്‍വ വിദ്യാര്‍ഥികളായ എസ്.പി. ഹരി, കണ്ണന്‍ നായര്‍ എന്നിവരെയും ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്നു കലാ, കായിക മത്സരങ്ങളും ഓണസദ്യയും നടന്നു.

റാഫിള്‍ഡ്രോയുടെ വിജയികള്‍ക്കുള്ള സമ്മാനദാനം കുവൈത്ത് നാഷണല്‍ ബാങ്കിന്റെ എജിഎം ആയ ശ്രീകുമാര്‍ പോക്കാട്ട് നിര്‍വഹിച്ചു.

മെറിറ്റ് ഇന്റര്‍നാഷണല്‍, അല്‍സാഹം ഇന്റര്‍നാഷണല്‍ എന്നീ സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്‍ നടന്ന പരിപാടി വൈകുന്നേരം അഞ്ചോടെ സമാപിച്ചു.

പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവര്‍ക്കും എംഎസ്എം കോളജ് അലൂംനി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍