സൂപ്പര്‍ മൂണ്‍ ലൂനാര്‍ എക്ളിപ്സ് അപൂര്‍വ പ്രതിഭാസം സെപ്റ്റംബര്‍ 28ന്
Saturday, September 26, 2015 8:43 AM IST
നാസ (ഹൂസ്റണ്‍): 33 വര്‍ഷങ്ങള്‍ക്കുശേഷം 'സൂപ്പര്‍ മൂണ്‍ ലൂനാര്‍ എക്ളിപ്സ്' കാണുന്നതിനുളള അപൂര്‍വ അവസരം സെപ്റ്റംബര്‍ 28ന്.

ഇനി ഇങ്ങനെയൊരു പ്രതിഭാസം കാണുവാന്‍ 18 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും. ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി നില്‍ക്കുമ്പോള്‍ മാത്രമാണ് ലൂനാര്‍ എക്ളിപ്സ് സംഭവിക്കുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രനെ മറക്കുമ്പോള്‍ അല്പം സൂര്യ രശ്മികള്‍ ചന്ദ്രനില്‍ എത്തുന്നു. ഇതു ചന്ദ്രനില്‍ ചുവപ്പു നിറം ഉണ്ടാകുന്നതിനാല്‍ 'ബ്ളഡ് മൂണ്‍' എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

പൂര്‍ണഗ്രഹണം സെപ്റ്റംബര്‍ 28 നു (ഞായര്‍) രാത്രി 10.11 (ഋഉഠ) 7.11 (ജഉഠ) നു ആരംഭിക്കും. ഇത് ഏകദേശം ഒരു മണിക്കൂര്‍ 12 മിനിറ്റ് നീണ്ടുനില്‍ക്കുമെന്നാണ് വാനശാസ്ത്ര ഗവേഷകര്‍ പറയുന്നത്.

നോര്‍ത്ത് അമേരിക്ക, സൌത്ത് അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, വെസ്റ് ഏഷ്യയുടെ ഒരു ഭാഗം, ഈസ്റേണ്‍ ഫസഫിക് എന്നിവിടങ്ങളില്‍ ഇത് വ്യക്തമായി കാണാമെന്നു നാസ അറിയിച്ചു. ഇതിനു പ്രത്യേക കണ്ണട ധരിക്കേണ്ടതില്ല. ബൈനാക്കുലറും ടെലിസ്കോപ്പും ഉപയോഗിച്ചാല്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. 1910, 1928, 1946, 1964, 1982 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് ഈ അപൂര്‍വ പ്രതിഭാസം കാണാന്‍ കഴിഞ്ഞിട്ടുളളത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍