നടി ലയയ്ക്ക് അമേരിക്കയില്‍ വാഹനാപകടത്തില്‍ പരിക്ക്
Wednesday, September 23, 2015 6:50 AM IST
ലോസ് ആഞ്ചലസ്: കുറച്ചു ചിത്രങ്ങളിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടി ലയയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. അമേരിക്കയിലെ ലോസ് ആഞ്ചലസിലേക്കുള്ള യാത്രയ്ക്കിടെയാണു നടിക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ ലയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കു സാരമുള്ളതല്ലെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

വിവാഹത്തിനു ശേഷം സിനിമയോട് വിടപറഞ്ഞ ലയ അമേരിക്കയില്‍ ഭര്‍ത്താവ് ഡോ. ശ്രീഗണേഷിനൊപ്പം സ്ഥിരതാമസമാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്ന ചിത്രത്തിലൂടെയാണ് ലയ മലയാളത്തിലെത്തിയത്. തുടര്‍ന്ന് തൊമ്മനും മക്കളും, ഉടയോന്‍, രാഷ്ട്രം എന്നീ സിനിമകളിലും നായികയായി തിളങ്ങി. തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി സിനിമകളിലും ലയ അഭിനയിച്ചിട്ടുണ്ട്.