ഈദ് ഗസല്‍ സെപ്റ്റംബര്‍ 24ന്
Wednesday, September 23, 2015 6:40 AM IST
ദുബായി: ബലി പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ദുബായി ഐസിഎഫ് ഒരുക്കുന്ന ഈദ് ഗസല്‍ സെപ്റ്റംബര്‍ 24നു (വ്യാഴം) വൈകുന്നേരം 6.30ന് അബൂഹൈല്‍ ഐസിഎഫ് ഓഡിറ്റോറിയത്തില്‍ നടക്കും.

മദ്ഹു ഗാനം, ഖവാലി, ബുര്‍ദ മജ്ലിസ് എന്നിവക്ക് സയിദ് അസ്ഹര്‍ സഖാഫി അല്‍ ബുഖാരി നേതൃത്വം നല്‍കും. യുഎഇയിലെ പ്രഗല്ഭ ഗായകരും ഈദ് ഗസലില്‍ അണിനിരക്കും.

വിവരങ്ങള്‍ക്ക്: 042973999, 0559783859.

റിപ്പോര്‍ട്ട്: യഹിയ ആലപ്പുഴ