ജസ്റീസ് ബെഞ്ചമിന്‍ കോശി ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് ദേവലയത്തില്‍
Wednesday, September 23, 2015 6:34 AM IST
ഡാളസ്: മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റീസ് ബെഞ്ചമിന്‍ കോശി ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തോഡോക്സ് ദേവലയത്തില്‍ സന്ദര്‍ശനം നടത്തി. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് അനുഗ്രഹപ്രഭാഷണം നടത്തി.

പ്രാര്‍ഥനയുടെ പ്രധാന്യം ചൂണ്ടിക്കാട്ടിയ ജസ്റീസ്, മനുഷ്യ ജീവിതത്തില്‍ പ്രാര്‍ഥന സൃഷ്ടിച്ചിട്ടുള്ള അത്ഭുതങ്ങളും കാതലായ ജീവിത ശൈലി മാറ്റങ്ങളും വിശദീകരിച്ചു. സ്വന്തം ജീവിതത്തിലേയും തൊഴിലിലേതുമായ അനുഭവങ്ങള്‍ പങ്കുവച്ചു. ഇടവകയ്ക്ക് ഭാവിയിലേക്കുള്ള വളര്‍ച്ചയ്ക്കുതകുന്ന മാര്‍ഗനിര്‍ദേശങ്ങളും എല്ലാവിധ ആശംസകളും ജസ്റീസ് ബെഞ്ചമിന്‍ കോശി നല്‍കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍