ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ സുവിശേഷയോഗം ഒക്ടോബര്‍ നാലിന്
Tuesday, September 22, 2015 8:19 AM IST
ഷിക്കാഗോ: എക്യുമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരാറുളള വാര്‍ഷിക സുവിശേഷ യോഗം ഒക്ടോബര്‍ നാലിനു (ഞായര്‍) നടക്കും.

എന്‍മേറ്റ്സിലുളള സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (905 ട. ഗലി അ്ല, ഋഹാവൌൃ, കഘ) വൈകിട്ട് 5.30ന് സുവിശേഷ യോഗം ആരംഭിക്കും.

ഷിക്കാഗോ മാര്‍ത്തോമ ഇടവക വികാരിയും മികച്ച വാഗ്മിയും കണ്‍വന്‍ഷന്‍ പ്രസംഗകനുമായ ഏബ്രഹാം സ്കറിയ എക്യുമിനിക്കല്‍ കൌണ്‍സിലിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയമായ 'നമ്മള്‍ അനുരഞ്ജനത്തിന്റെ സ്ഥാനാപതികള്‍' എന്ന വിഷയത്തെ ആസ്പദമാക്കി ദൈവ വചനത്തില്‍ നിന്ന് മുഖ്യദൂത് നല്‍കും. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. 8.30നു യോഗം അവസാനിക്കും. സുവിശേഷ യോഗത്തിന്റെ സുഗമമായ നടത്തിപ്പിനായി ഫാ. മാത്യൂസ് ജോര്‍ജ് (ചെയര്‍മാന്‍), ഷെവലിയാര്‍ ചെറിയാന്‍ വെങ്കിടേത്ത് (കണ്‍വീനര്‍), സാം തോമസ്, ജോണ്‍ ഏലക്കാട്ട്, ജോണ്‍സന്‍ വളളിയില്‍, ജയിംസ് പുത്തന്‍പുരയില്‍ എന്നിവരടങ്ങുന്ന സബ് കമ്മിറ്റി ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

ഷിക്കാഗോയിലെ 16 ക്രൈസ്തവ ദേവാലയങ്ങളുടെ ആത്മീയ സംഗമ വേദിയായ എക്യുമെനിക്കല്‍ കൌണ്‍സിലിന് രക്ഷാധികാരിമാരായി മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയി ആലപ്പാട്ട്, ഫാ. ഡാനിയേല്‍ ജോര്‍ജ് (പ്രസിഡന്റ്), റവ. സോനു വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജോര്‍ജ് പണിക്കര്‍ (സെക്രട്ടറി), മാത്യു മാപ്ളേറ്റ് (ജോ. സെക്രട്ടറി), ജോര്‍ജ് പി. മാത്യു (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം