ക്വീന്‍സിലെ ടൈസന്‍ സെന്ററില്‍ ഹ്രസ്വചിത്രം 'ഐ ലവ് യു' പ്രദര്‍ശിപ്പിച്ചു
Tuesday, September 22, 2015 5:57 AM IST
ന്യൂയോര്‍ക്ക്: ക്വീന്‍സിലെ ടൈസന്‍ സെന്ററില്‍ ഹ്രസ്വചിത്രം 'ഐ ലവ് യു' പ്രദര്‍ശിപ്പിച്ചു. സിനിമ സെപ്റ്റംബര്‍ 22നു രാത്രി പ്രൈം ടൈം എട്ടിനും രാത്രി 11 നും (ന്യൂയോര്‍ക്ക് സമയം) പ്രവാസി ചാനലില്‍ റിലീസ് ചെയ്യും. പ്രവസികളുടെ സ്വന്തം ചാനലിലൂടെ അമേരിക്കന്‍ മലയാളികളുടെ ചലച്ചിത്രം റിലീസ് ചെയ്യുന്നതും ഇതാദ്യമാണ്. ഏതാനും ദിവസം രാത്രി 11ന് ഇതു വീണ്ടും പ്രദര്‍ശിപ്പിക്കും.

അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഇതാദ്യമായാണ് ഒരു പ്രണയകഥ വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിന്റെ സംവിധാനം ശബരീനാഥും ഛായാഗ്രാഹണം ജോണ്‍ മാര്‍ട്ടിനുമാണു നിര്‍വഹിച്ചിരിക്കുന്നത്.

വീസ, വക്കാലത്ത് നാരായണന്‍കുട്ടി തുടങ്ങി ഏതാനും സിനിമകളില്‍ സഹസംവിധായനകനായിരുന്ന ശബരീനാഥ് ഒന്നര ദശാബ്ദമായി അമേരിക്കയില്‍ കഴിയുന്നു. സ്വപ്നങ്ങളേ കാവല്‍, ബിന്‍ഗോ എന്നീ ഹൃസ്വചിത്രങ്ങള്‍ നേരത്തേ സംവിധാനം ചെയ്തിരുന്നു. വക്കാലത്ത് നാരായണന്‍കുട്ടിയിലൂടെ മലയാള സിനിമാരംഗത്തു വരികയും ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ജെ.പി മോര്‍ഗനില്‍ ഫിനാന്‍ഷ്യല്‍ രംഗത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മന്യ ആയിരുന്നു മുഖ്യാതിഥി. ശബരീനാഥിന്റെ എല്ലാ സിനിമാ സംരംഭങ്ങള്‍ക്കും അവര്‍ വിജയം നേര്‍ന്നു. അഭിനേതാക്കളായി ധനീഷ് കാര്‍ത്തിക്, ബ്ളസണ്‍ കുര്യന്‍, മിഷേല്‍, ആനി, ഷെല്‍സിയ ജോര്‍ജ്, അനിതാ കണ്ണന്‍, റോഷി, ബിന്ദു കൊച്ചുണ്ണി, ജയജി, സിബി ഡേവിഡ്, ജംസണ്‍ കുര്യാക്കോസ്, ഹരിലാല്‍ നായര്‍, ജോജോ കൊട്ടാരക്കര, നടാഷ ലവാനി, സൌമ്യ ജോര്‍ജ്, സുനില്‍ ചാക്കോ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു.

ജയ്സന്‍ പുല്ലാട് ആണ് അസി. ഡയറക്ടര്‍. എഡിറ്റിംഗ് ടിനു കെ. തോമസ്. സുമേഷ് ആനന്ദ് സൂര്യ പശ്ചാത്തല സംഗീതം നിര്‍വഹിക്കുമ്പോള്‍ സുമില്‍ ശ്രീധരന്‍ ഗ്രാഫിക്സും രാഗേഷ് നാരായണ്‍ വിഷ്വല്‍ എഫക്ടസും ബിനൂപ് ദേവന്‍ സൌണ്ട് എഫക്ട്സും ഷെഫിന്‍ മേയാന്‍ റീ റിക്കാര്‍ഡിംഗും നിര്‍വഹിച്ചിരിക്കുന്നു.

ഫൊക്കാന ട്രസ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, ജനറല്‍ സെക്രട്ടറി വിനോദ് കെയാര്‍കെ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ജോയി ഇട്ടന്‍, ജോ. സെക്രട്ടറി ജോസഫ് കുര്യപ്പുറം, മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ഫോമ പിആര്‍ഒ ജോസ് ഏബ്രഹാം, മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റാര്‍, വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, നടി സജിനി സക്കറിയ, നടന്‍ ഗ്രിഗറി തുടങ്ങിയവര്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു.