ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം യോഗം ചേര്‍ന്നു
Tuesday, September 22, 2015 4:48 AM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ യോഗം മോര്‍ട്ടന്‍ ഗ്രോവിലുള്ള നാഷണല്‍ പാര്‍ക്ക് ഫീല്‍ഡ് ഹൌസില്‍ ചേര്‍ന്നു. ജോസഫ് നെല്ലുവേലില്‍ സ്വാഗതം പറഞ്ഞ യോഗത്തിലെ പാനല്‍ ചര്‍ച്ചയ്ക്ക് പ്രസിഡന്റ് ടോമി അംബേനാട്ട്, മുന്‍ പ്രസിഡന്റ് സണ്ണി വള്ളിക്കളം, പ്രഥമ പ്രസിഡന്റ് കെ.എസ്. ആന്റണി എന്നിവര്‍ നേതൃത്വം നല്കി. ബിജോയി കാപ്പന്‍, ജോണ്‍ വര്‍ഗീസ്, ഡോ. കെ.ജെ. ഫിലിപ്പ്, കുര്യന്‍ കൂരാപ്പള്ളി, തങ്കമ്മ കാവുകാട്ടി, ലൌലി ഫിലിപ്പ്, ചിന്നമ്മ ഓലിക്കല്‍, ലിബിയ മാനാംചേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചിക്കാഗോ മലയാളി അസോസിയേഷന് സ്വന്തമായ ഒരു കെട്ടിടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത എല്ലാവരും ചൂണ്ടിക്കാട്ടി. അതുപോലെ രോഗികളായി കിടക്കുന്ന അംഗങ്ങളെ അവരുടെ അനുവാദത്തോടെ ഭവന സന്ദര്ശനം നടത്തുവാനുള്ള കമ്മിറ്റിക്കും രൂപംനല്‍കി. ഇന്ന് ലഭ്യമായിരിക്കുന്ന 'അഡള്‍ട്ട് ഡേ കെയര്‍' പരിപാടികളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തി.

സെപ്റ്റംബര്‍ മാസം 27-നു നടക്കുന്ന വാര്‍ഷിക പൊതുസമ്മേളനത്തിന്റെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ പെടുത്തുമെന്ന് പ്രസിഡന്റ് ടോമി അംബേനാട്ട് പറഞ്ഞു. വീണ്ടും ഇതുപോലുള്ള മീറ്റിംഗുകള്‍ നടത്തണമെന്നും യോഗം തീരുമാനിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്റെ ഭാഗമായ ഈ സീനിയര്‍ സിറ്റിസണ്‍ ഫോറത്തില്‍ പ്രവര്‍ത്തിക്കുന്നതിനോ, കൂടുതല്‍ വിവരങ്ങള്‍ക്കോ താത്പര്യമുള്ളവര്‍ ജേക്കബ് ചിറയത്ത് 847 269 3935, ജോസഫ് നെല്ലുവേലില്‍ 847 334 0456 എന്നിവരുമായി ബന്ധപ്പെടുക. ജിമ്മി കണിയാലി അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം